മൂന്നാം തരംഗം സെപ്റ്റംബറിൽ!
മൂന്നാം തരംഗം സെപ്റ്റംബറിൽ!
Saturday, July 24, 2021 1:40 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് മൂ​ന്നാം ത​രം​ഗം സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ഉ​ണ്ടാ​യേ​ക്കാ​മെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ ഡോ. ​ര​ണ്‍ദീ​പ് ഗു​ലേ​രി​യ. ര​ണ്ടാം ത​രം​ഗ​ത്തെപ്പോ​ലെ ഗു​രു​ത​ര​മാ​കി​ല്ല മൂ​ന്നാം ത​രം​ഗ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​ക്സി​നേ​ഷ​ൻ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്ന​തും രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ടി​നും കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ഉ​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തി​യ​തും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും ര​ണ്‍ദീ​പ് ഗു​ലേ​രി​യ പ​റ​ഞ്ഞു.

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ര​ണ്ടാം ത​രം​ഗ​ത്തെപ്പോ​ലെ അ​ത്ര ഗു​രു​ത​ര​മാ​കി​ല്ലെ​ന്നാ​ണ് രാ​ജ്യ​ത്തെ പ്ര​മു​ഖ ശ്വാ​സ​കോ​ശ​രോ​ഗ വി​ദ​ഗ്ധ​ൻ പ്ര​വ​ചി​ച്ച​ത്. ഐ​സി​എം​ആ​റി​ന്‍റെ സി​റോ സ​ർ​വേ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​വ​ച​നം. രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ മൂ​ന്നി​ൽ ര​ണ്ടി​നും കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ത് പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്ന് എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​യു​ന്നു.

എ​ന്നാ​ൽ, സം​സ്ഥാ​ന​ങ്ങ​ൾ ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഘ​ട്ടം ഘ​ട്ട​മാ​യി പി​ൻ​വ​ലി​ക്കു​ന്ന​തും ജ​നം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ക്കാ​തി​രി​ക്കു​ന്ന​തും കോ​വി​ഡ് മൂ​ന്നാം ത​രം​ഗ​ത്തി​നു​ള്ള സാ​ധ്യ​ത​യി​ലേ​ക്ക് വി​ര​ൽ ചൂ​ണ്ടു​ന്നു​ണ്ട്. സെ​പ്റ്റം​ബ​ർ- ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ കോ​വി​ഡ് മൂ​ന്നാം ത​രം​ഗം ഉ​ണ്ടാ​വു​മെ​ന്നാ​ണ് ക​ണ​ക്കു​കൂ​ട്ട​ൽ. കോ​വി​ഡ് മൂ​ന്നാം ത​രം​ഗം കു​ട്ടി​ക​ളെ കൂ​ടു​ത​ലാ​യി ബാ​ധി​ക്കു​മെ​ന്നാ​ണ് വി​വി​ധ പ​ഠ​ന​റി​പ്പോ​ർ​ട്ടു​ക​ൾ. എ​ന്നാ​ൽ താ​ൻ ഇ​ങ്ങ​നെ ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും ര​ണ്‍ദീ​പ് ഗു​ലേ​രി​യ പ​റ​യു​ന്നു.


കോ​വി​ഡ് ഒ​ന്ന്, ര​ണ്ട് ത​രം​ഗ​ങ്ങ​ളി​ൽ കു​ട്ടി​ക​ളി​ലും വൈ​റ​സ് ബാ​ധ ക​ണ്ടെ​ത്തി​യി​രു​ന്നു. നേ​രി​യ ല​ക്ഷ​ണ​ങ്ങ​ളോ​ടെ രോ​ഗം വ​ന്നുപോ​യി. കൂ​ടാ​തെ ആ​റ് വ​യ​സി​ന് മു​ക​ളി​ലു​ള്ള രാ​ജ്യ​ത്തെ ജ​ന​സം​ഖ്യ​യു​ടെ 60 ശ​ത​മാ​ന​ത്തി​നും ശ​രീ​ര​ത്തി​ൽ ആ​ന്‍റി​ബോ​ഡി ഉ​ണ്ടാ​യ​താ​യു​ള്ള ക​ണ്ടെ​ത്ത​ലും പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​ണെ​ന്നും എ​യിം​സ് ഡ​യ​റ​ക്ട​ർ പ​റ​ഞ്ഞു.

കു​ട്ടി​ക​ൾ​ക്കു​ള്ള വാ​ക്സി​ൻ ഉ​ട​ൻത​ന്നെ വി​ത​ര​ണ​ത്തി​നെ​ത്തും. പ്ര​മു​ഖ ക​ന്പ​നി​ക​ളാ​യ ഭാ​ര​ത് ബ​യോ​ടെ​ക്കും സൈ​ഡ​സ് കാ​ഡി​ല​യു​മാ​ണ് വാ​ക്സി​ൻ വി​ക​സി​പ്പി​ച്ച​ത്. സൈ​ഡ​സ് കാ​ഡി​ല​യു​ടെ വാ​ക്സി​ൻ പ​രീ​ക്ഷ​ണം പൂ​ർ​ത്തി​യാ​തി. സെ​പ്റ്റം​ബ​റി​ൽ വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന് എത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.