രാ​ജ്യംവി​ട്ട വി​വാ​ദ വ്യ​വ​സാ​യി​ക​ളു​ടെ 18,170 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി
രാ​ജ്യംവി​ട്ട വി​വാ​ദ വ്യ​വ​സാ​യി​ക​ളു​ടെ  18,170 കോ​ടി​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി
Thursday, June 24, 2021 1:40 AM IST
ന്യൂ​ഡ​ൽ​ഹി: പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു കോ​ടി രൂ​പ​യു​ടെ വാ​യ്പാ​ത​ട്ടി​പ്പു ന​ട​ത്തി രാ​ജ്യം വി​ട്ട വി​ജ​യ് മ​ല്യ, നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി എ​ന്നി​വ​രു​ടെ 9,371.17 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി എ​ൻ​ഫോ​ഴ്സ്മെ​ന്‍​റ് ഡ​യ​റ​ക്ട​റേ​റ്റ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്കും സ​ർ​ക്കാ​രി​നും കൈ​മാ​റി. വി​വാ​ദ വ്യ​വ​സാ​യി​ക​ളു​ടെ വി​ദേ​ശ​ത്തു​ള്ള സ്വ​ത്തു​വ​ക​ക​ൾ അ​ട​ക്കം 18,170.02 കോ​ടി രൂ​പ​യു​ടെ സ്വ​ത്തു​ക്ക​ളാ​ണ് ക​ണ്ടു​കെ​ട്ടി​യ​ത്. വാ​യ്പാ ത​ട്ടി​പ്പി​ലൂ​ടെ സം​ഭ​വി​ച്ച ന​ഷ്ട​ത്തി​ന്‍റെ 80.45 ശ​ത​മാ​നം വ​രു​മി​ത്.

ക​ള്ള​പ്പ​ണം ത​ട​യ​ൽ നി​യ​മ​മ​നു​സ​രി​ച്ചു പി​ടി​ച്ചെ​ടു​ത്ത സ്വ​ത്തു​ക്ക​ളി​ൽ 329.67 കോ​ടി രൂ​പ സ​ർ​ക്കാ​രി​ലേ​ക്കു ക​ണ്ടു​കെ​ട്ടു​ക​യാ​യി​രു​ന്നു. 9,041.5 കോ​ടി രൂ​പ​യാ​ണ് പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് കൈ​മാ​റി​യ​ത്. ബാ​ങ്കു​ക​ൾ​ക്കു സം​ഭ​വി​ച്ച മൊ​ത്തം ന​ഷ്ട​ത്തി​ന്‍റെ 40 ശ​ത​മാ​ന​മാ​ണി​ത്.

സാ​ന്പ​ത്തി​ക​ത​ട്ടി​പ്പു ന​ട​ത്തി ഒ​ളി​ച്ചോ​ടു​ന്ന​വ​രു​ടെ പി​ന്നാ​ലെ​ത​ന്നെ​യു​ണ്ടെ​ന്നും അ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടി ന​ഷ്ടം നി​ക​ത്തു​മെ​ന്നും ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ട്വി​റ്റ​റി​ൽ പ്ര​തി​ക​രി​ച്ചു.

വാ​യ്പാ​ത​ട്ടി​പ്പി​നു​ശേ​ഷം രാ​ജ്യം​വി​ട്ട വി​ജ​യ് മ​ല്യ, നീ​ര​വ് മോ​ദി, മെ​ഹു​ൽ ചോ​ക്സി എ​ന്നി​വ​രു​ടെ ത​ട്ടി​പ്പു​ക​ളി​ലൂ​ടെ പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ൾ​ക്ക് മൊ​ത്തം 22,585.83 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മാ​ണു​ണ്ടാ​യ​ത്. സി​ബി​ഐ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​നു പി​ന്നാ​ലെ എ​ൻ​ഫോ​ഴ്സ്മെ​ന്‍​റ് ഇ​വ​രു​ടെ സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​ന്ന​തി​നാ​യി രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തും വ​ല​വി​രി​ച്ച് എ​ല്ലാ ഇ​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ച്ചു. മൂ​ന്നു​പേ​രെ​യും രാ​ജ്യ​ത്തേ​ക്കു തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നാ​യി യു​കെ, ആ​ന്‍​റി​ഗ്വ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളോ​ട് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്.


നീ​ര​വ് മോ​ദി​യെ​യും വി​ജ​യ് മ​ല്യ​യെ​യും മും​ബൈ​യി​ലെ പ്ര​ത്യേ​ക കോ​ട​തി, സാ​ന്പ​ത്തി​ക ത​ട്ടി​പ്പ് ന​ട​ത്തി രാ​ജ്യം വി​ട്ട​വ​രാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. വി​ജ​യ് മ​ല്യ​യെ ഇ​ന്ത്യ​ക്കു കൈ​മാ​റാ​ൻ യു​കെ​യി​ലെ വെ​സ്റ്റ്മി​ൻസ്റ്റ​ർ കോ​ട​തി ഉ​ത്ത​ര​വി​ടു​ക​യും യു​കെ ഹൈ​ക്കോ​ട​തി ഇ​ത് ശ​രി​വ​യ്ക്കു​ക​യും ചെ​യ്തി​രു​ന്നു. യു​കെ സു​പ്രീം​കോ​ട​തി​യി​ൽ അ​പ്പീ​ൽ ഫ​യ​ൽ ചെ​യ്യു​ന്ന​തി​ൽ നി​ന്നു വി​ല​ക്കു​ക​യും ചെ​യ്തു. ഇ​തോ​ടെ മ​ല്യ​യെ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഉ​റ​പ്പാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.