പു​തു​ച്ചേ​രി​യി​ൽ മ​ന്ത്രി​സ​ഭ രൂ​പീ​ക​രി​ക്കാ​ൻ രം​ഗ​സ്വാ​മി
പു​തു​ച്ചേ​രി​യി​ൽ മ​ന്ത്രി​സ​ഭ  രൂ​പീ​ക​രി​ക്കാ​ൻ  രം​ഗ​സ്വാ​മി
Thursday, June 24, 2021 1:37 AM IST
പു​തു​ച്ചേ​രി: ഒ​രു​മാ​സ​ത്തി​ലേ​റെ നീ​ണ്ട അ​നി​ശ്ചി​ത​ത്വ​ത്തി​നൊ​ടു​വി​ൽ സ​ർ​ക്കാ​ർ രൂ​പീ​ക​രി​ക്കാ​ൻ പു​തു​ച്ചേ​രി​യി​ൽ മു​ഖ്യ​മ​ന്ത്രി എ​ൻ. രം​ഗ​സ്വാ​മി ത​യാറെ​ടു​ക്കു​ന്നു. മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളു​ടെ പ​ട്ടി​ക ഇ​ന്ന​ലെ മു​ഖ്യ​മ​ന്ത്രി രം​ഗ​സ്വാ​മി ല​ഫ്.​ ഗ​വ​ർ​ണ​ർ ത​മി​ഴി​സൈ സു​ന്ദ​ർ​രാ​ജ​നു കൈ​മാ​റി. ര​ണ്ട് ബി​ജെ​പി അം​ഗ​ങ്ങ​ളും രം​ഗ​സ്വാ​മി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഓ​ൾ ഇ​ന്ത്യ എ​ൻ​ആ​ർ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വം ന​ൽ​കു​ന്ന എ​ൻ​ഡി​എ മ​ന്ത്രി​സ​ഭ​യി​ലു​ണ്ട്.


ഏ​പ്രി​ൽ ആ​റി​ന് ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ജ്വല വി​ജ​യം നേ​ടി​യെ​ങ്കി​ലും ഉ​പ​മു​ഖ്യ​മ​ന്ത്രി​പ​ദ​വി​ക്കാ​യി ബി​ജെ​പി ക​ടും​പി​ടിത്തം തു​ട​ർ​ന്ന​താ​ണു മ​ന്ത്രി​സ​ഭാ രൂ​പീ​ക​ര​ണം വൈ​കി​ച്ച​ത്. ഒ​ടു​വി​ൽ സ്പീ​ക്ക​ർ​പ​ദ​വി സ്വീ​ക​രി​ച്ച് ബി​ജെ​പി അ​നു​ന​യ പാ​ത​യി​ലെ​ത്തു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.