രാ​ജ്യ​ത്ത് നാ​ൽ​പ​തോ​ളം പേ​രി​ൽ ജ​നി​ത​ക​മാ​റ്റം വ​ന്ന ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ്
രാ​ജ്യ​ത്ത് നാ​ൽ​പ​തോ​ളം പേ​രി​ൽ  ജ​നി​ത​ക​മാ​റ്റം വ​ന്ന ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ്
Thursday, June 24, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ജ​നി​ത​കമാ​റ്റം വ​ന്ന ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് രാ​ജ്യ​ത്തു നാ​ൽ​പ​തോ​ളം​പേ​രി​ൽ ക​ണ്ടെ​ത്തി. ആ​ശ​ങ്ക സൃ​ഷ്ടി​ക്കു​ന്ന​താ​ണു ഡെ​ൽ​റ്റാ പ്ലസ് വ​ക​ഭേ​ദം എന്നാണു കേ​ന്ദ്ര​സ​ർ​ക്കാ​ർ മുന്നറിയിപ്പു നൽകുന്നത്. ക​ഴി​ഞ്ഞ ദി​വ​സം കേ​ര​ളം, മ​ഹാ​രാ​ഷ്‌​ട്ര, മ​ധ്യ​പ്ര​ദേ​ശ് സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ഈ ​വൈ​റ​സ് സം​ബ​ന്ധിച്ച് ജാ​ഗ്ര​താ​നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. അ​തേ​സ​മ​യം, ഡെ​ൽ​റ്റ വ​ക​ഭേ​ദ​ത്തി​ന്‍റെ പ​രി​വ​ർ​ത്ത​നം സം​ഭ​വി​ച്ച അ​വ​സ്ഥ ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്രം​ ഒ​തു​ങ്ങു​ന്ന​ത​ല്ലെ​ന്നും കേ​ന്ദ്രം പ​റ​ഞ്ഞു.


കേ​ര​ള​ത്തി​ൽ പാ​ല​ക്കാ​ട്ടും പ​ത്ത​നം​തി​ട്ട​യി​ലു​മാ​ണ് ഡെ​ൽ​റ്റ പ്ല​സ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​ത്. മ​ഹാ​രാഷ്‌ട്രയിൽ 21 കേ​സു​ക​ളാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. മ​ധ്യ​പ്ര​ദേ​ശി​ൽ ആ​റ് കേ​സു​ക​ളും. ക​ർ​ണാ​ട​ക, പ​ഞ്ചാ​ബ്, ആ​ന്ധ്ര​പ്ര​ദേ​ശ്, ജ​മ്മു എ​ന്നി​വി​ട​ങ്ങ​ളി​ൽ ഓ​രോ കേ​സു​​മാ​ണു റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.