സൗ​ജ​ന്യ​ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം ന​വം​ബ​ർ വ​രെ
സൗ​ജ​ന്യ​ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം ന​വം​ബ​ർ വ​രെ
Thursday, June 24, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ന​വം​ബ​ർ​വ​രെ സൗ​ജ​ന്യ ഭ​ക്ഷ്യ​ധാ​ന്യ വി​ത​ര​ണം തു​ട​രാ​ൻ കേ​ന്ദ്ര​മ​ന്ത്രി​സ​ഭ​യു​ടെ അം​ഗീ​കാ​രം. പ്ര​ധാ​ന​മ​ന്ത്രി ഗ​രീ​ബ് ക​ല്യാ​ണ്‍ യോ​ജ​ന പ്ര​കാ​രം ന​വം​ബ​ർ വ​രെ​യു​ള്ള അ​ഞ്ചു​മാ​സ​ത്തേ​ക്കു സൗ​ജ​ന്യ​ ഭ​ക്ഷ്യ​ധാ​ന്യം​ ന​ൽ​കു​ന്ന​തി​നാ​ണു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം അം​ഗീ​കാ​രം ന​ൽ​കി​യ​ത്.

81 കോ​ടി ജ​ന​ങ്ങ​ൾ​ക്കാ​ണ് ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ക്കു​ക. പ്ര​തി​മാ​സം ഒ​രാ​ൾ​ക്ക് അ​ഞ്ചു​കി​ലോ ഭ​ക്ഷ്യ​ധാ​ന്യം സൗ​ജ​ന്യ​മാ​യി ന​ൽ​കു​ന്ന​താ​ണു പ​ദ്ധ​തി. ദേ​ശീ​യ ഭ​ക്ഷ്യ​സു​ര​ക്ഷാ​ നി​യ​മ​ത്തി​ന്‍റെ പ​രി​ധി​യി​ൽ വ​രു​ന്ന ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്കാ​ണ് ആ​നു​കൂ​ല്യം.


ഭ​ക്ഷ്യ​ സ​ബ്സി​ഡി ഇ​ന​ത്തി​ൽ 64,000 കോ​ടി രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഇ​തു മു​ഴു​വ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​രാ​ണു വ​ഹി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.