യു​പി​യി​ൽ ക്യാ​പ്റ്റ​ൻ പ്രി​യ​ങ്ക​യെ​ന്നു സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്
യു​പി​യി​ൽ ക്യാ​പ്റ്റ​ൻ പ്രി​യ​ങ്ക​യെ​ന്നു  സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്
Thursday, June 24, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്രി​യ​ങ്ക ഗാ​ന്ധി​യാ​യി​രി​ക്കും കോ​ൺ​ഗ്ര​സി​നെ ന​യി​ക്കു​ക​യെ​ന്നു മു​തി​ർ​ന്ന നേ​താ​വ് സ​ൽ​മാ​ൻ ഖു​ർ​ഷി​ദ്.

പ്രി​യ​ങ്ക ക്യാ​പ്റ്റ​ൻ സ്ഥാ​ന​ത്തു​നി​ന്നു പാ​ർ​ട്ടി​യെ ന​യി​ക്കു​മെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം വോ​ട്ട​ർ​മാ​രെ ഏ​തു ത​ര​ത്തി​ൽ സ​മീ​പി​ക്ക​ണം എ​ന്ന​തു​ൾ​പ്പെ​ടെ അ​വ​ർ തീ​രു​മാ​നി​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. അ​ടു​ത്ത​വ​ർ​ഷം ആ​ദ്യം ന​ട​ക്കു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ബി​ജെ​പി​യു​ടെ പ്ര​ധാ​ന വെ​ല്ലു​വി​ളി​യാ​യി കോ​ണ്‍​ഗ്ര​സ് ഉ​യ​ർ​ന്നു​വ​രും. പാ​ർ​ട്ടി എ​ല്ലാ ശ​ക്തി​യോ​ടും​കൂ​ടി പോ​രാ​ടു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കാ​ൻ പ്രി​യ​ങ്ക ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യാ​യി പ്രി​യ​ങ്ക വ​രു​മോ​യെ​ന്ന ചോ​ദ്യ​ത്തി​ന്, അ​വ​ർ അ​ത്ത​ര​ത്തി​ലു​ള്ളൊ​രു സൂ​ച​ന ന​ൽ​കാ​ത്ത കാ​ല​ത്തോ​ളം ത​നി​ക്ക് ഉ​ത്ത​രം ന​ൽ​കാ​നാ​വി​ല്ല എന്നായിരുന്നു മറുപടി. തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പേ ബി​ജെ​പി​യു​ടെ മു​ഖ്യ​ എ​തി​രാ​ളി​യാ​യി സം​സ്ഥാ​ന​ത്ത് കോ​ൺ​ഗ്ര​സ് ഉ​യ​ർ​ന്നു​വ​രും.


സ​ഖ്യ​ത്തി​നാ​യി കോ​ൺ​ഗ്ര​സ് കാ​ത്തി​രി​ക്കില്ല. സ​ർ​വ​ശ​ക്തി​യു​മു​പ​യോ​ഗി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ടു​ക എ​ന്ന​താ​ണ് ത​ന്ത്ര​മെ​ന്നും പി​ടി​ഐ​ക്കു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ സ​ൽ​മാ​ൻ ഖു​ർ​ഷി​ദ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.