പ്ര​ധാ​ന​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് ഗു​പ്കാ​ർ നേ​താ​ക്ക​ൾ
പ്ര​ധാ​ന​മ​ന്ത്രി​യു​ടെ  യോ​ഗ​ത്തി​ൽ  പ​ങ്കെ​ടു​ക്കു​മെ​ന്ന് ഗു​പ്കാ​ർ നേ​താ​ക്ക​ൾ
Wednesday, June 23, 2021 12:08 AM IST
ശ്രീ​ന​ഗ​ർ: കാ​ഷ്മീ​രി​ലെ ഗു​പ്കാ​ർ സ​ഖ്യ​ത്തി​ലെ രാ​​​ഷ്‌​​​ട്രീ​​​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ൾ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി വി​ളി​ച്ച സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും. സ​ഖ്യ​ത്തി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യാ​ണ് ഇ​ക്കാ​ര്യ​മ​റി​യി​ച്ച​ത്. നാ​ളെ ന്യൂ​ഡ​ൽ​ഹി​യി​ലാ​ണു സ​ർ​വ​ക​ക്ഷി​യോ​ഗം. യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നു കോ​ൺ​ഗ്ര​സും അ​റി​യി​ച്ചു.

ഗു​പ്കാ​ർ സ​ഖ്യനേ​താ​ക്ക​ൾ ശ്രീ​ന​ഗ​റി​ലെ ഫ​റൂ​ഖ് അ​ബ്ദു​ള്ള​യു​ടെ വ​സ​തി​യി​ൽ യോ​ഗം ചേ​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം കൈ​ക്കൊ​ണ്ട​ത്.


പ്ര​ധാ​ന​മ​ന്ത്രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ലേ​ക്കു ജ​മ്മു കാ​ഷ്മീ​രി​ൽ​നി​ന്നു​ള്ള 14 നേ​താ​ക്ക​ളെ​യാ​ണു ക്ഷ​ണി​ച്ചി​രി​ക്കു​ന്ന​ത്. കേ​ന്ദ്ര​ഭ​ര​ണ​ പ്ര​ദേ​ശ​ത്തി​ന്‍റെ ഭാ​വി തീ​രു​മാ​നി​ക്കു​ന്ന​തി​നാ​ണു യോ​ഗം. ഗു​പ്കാ​ർ സ​ഖ്യ​ത്തി​ന്‍റെ നി​ല​പാ​ട് പ്ര​ധാ​ന​മ​ന്ത്രി​യെ​ബോ​ധി​പ്പി​ക്കാ​നാ​വു​മെ​ന്നാ​ണു പ്ര​തീ​ക്ഷ​യെ​ന്നു ജ​മ്മു കാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി​ ഫ​റൂ​ഖ് അ​ബ്ദു​ള്ള വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.