81 ദി​വ​സ​ത്തി​നുശേ​ഷം പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​തർ 60,000ത്തി​ൽ താ​ഴെ
81 ദി​വ​സ​ത്തി​നുശേ​ഷം   പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​തർ  60,000ത്തി​ൽ താ​ഴെ
Monday, June 21, 2021 12:26 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് 81 ദി​വ​സ​ത്തി​നുശേ​ഷം പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 60,000ത്തി​ൽ താ​ഴെ​യാ​യി. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 58,419 പേ​ർ​ക്കാ​ണ് പു​തു​താ​യി രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പു​തി​യ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം രാ​ജ്യ​ത്ത് പ​തി​വാ​യി കു​റ​യു​ക​യാ​ണ്. തു​ട​ർ​ച്ച​യാ​യ പ​തി​മൂ​ന്നാം ദി​വ​സ​വും പു​തി​യ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം ഒ​രു ല​ക്ഷ​ത്തി​ൽ താ​ഴെ​യാ​ണ്. ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​വും രാ​ജ്യ​ത്ത് കു​റ​യു​ക​യാ​ണ്. രാ​ജ്യ​ത്തു 7,29,243 പേ​രാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണ​ത്തി​ൽ 30,776-ന്‍റെ കു​റ​വാ​ണു​ണ്ടാ​യ​ത്. രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ 2.44 ശ​ത​മാ​നം മാ​ത്ര​മാ​ണ് നി​ല​വി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്.തു​ട​ർ​ച്ച​യാ​യ 38-ാം ദി​വ​സ​വും പ്ര​തി​ദി​ന രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം പു​തു​താ​യി രോ​ഗം ബാ​ധി​ക്കു​ന്ന​വ​രേ​ക്കാ​ൾ കൂ​ടു​ത​ലാ​ണ്.


ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നി​ടെ 87,619 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. പു​തി​യ പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​വു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ ഈ ​സ​മ​യ​ത്തി​നി​ടെ 29,000 ത്തി​ല​ധി​കം പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.