ആ​സാ​മി​ൽ ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ വ​ധി​ച്ചു
Monday, June 21, 2021 12:26 AM IST
ദി​ഫു: ആ​സാ​മി​ൽ കു​ക്കി തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ യു​ണൈ​റ്റ​ഡ് പീ​പ്പി​ൾ​സ് റെ​വ​ലൂ​ഷ​ണ​റി ഫ്ര​ണ്ട് (​യു​പി​ആ​ർ​എ​ഫ്)​ അം​ഗ​ങ്ങ​ളാ​യ ര​ണ്ടു തീ​വ്ര​വാ​ദി​ക​ളെ ഏ​റ്റു​മു​ട്ട​ലി​ൽ വ​ധി​ച്ചു. കാ​ർ​ബി ആം​ഗ്ലോം​ഗ് ജി​ല്ല​യി​ലാ​ണു സം​ഭ​വം. ര​ണ്ട് എകെ 47 റൈ​ഫി​ളു​ക​ളും നി​ര​വ​ധി രേ​ഖ​ക​ളും സു​ര​ക്ഷാ​സേ​ന പി​ടി​ച്ചെ​ടു​ത്തു.

സം​ഘ​ട​നയു​ടെ സ്വ​യം പ്ര​ഖ്യാ​പി​ത ക​മാ​ൻ​ഡ​ർ-​ഇ​ൻ-​ചീ​ഫ് മാ​ർ​ട്ടി​ൻ കു​ക്കി ക​ഴി​ഞ്ഞ വ​ർ​ഷം സെ​പ്റ്റം​ബ​റി​ൽ സു​ര​ക്ഷാ​സേ​ന​യു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു​ശേ​ഷം സം​ഘ​ട​ന​യി​ലെ ഭൂ​രി​ഭാ​ഗം അം​ഗ​ങ്ങ​ളും കീ​ഴ​ട​ങ്ങി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.