മെഡിക്കൽ പിജി പരീക്ഷ: ഹർജി സുപ്രീംകോടതി തള്ളി
മെഡിക്കൽ പിജി പരീക്ഷ:  ഹർജി സുപ്രീംകോടതി തള്ളി
Saturday, June 19, 2021 12:35 AM IST
ന്യൂ​ഡ​ൽ​ഹി: മെ​ഡി​ക്ക​ൽ പി​ജി അ​വ​സാ​നവ​ർ​ഷ പ​രീ​ക്ഷ റ​ദ്ദാ​ക്കു​ക​യോ നീ​ട്ടി​വ​യ്ക്കു​ക​യോ ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി. പ​രീ​ക്ഷ ന​ട​ത്താ​നോ മാ​റ്റി​വ​യ്ക്കാ​നോ എ​ല്ലാ സ​ർ​വ​ക​ലാ​ശാ​ല​ക​ളോ​ടും പൊ​തു​വാ​യി ഉ​ത്ത​ര​വ് പു​റ​പ്പെ​ടു​വി​ക്കാ​നാ​വി​ല്ലെ​ന്നു ജ​സ്റ്റീ​സ് ഇ​ന്ദി​ര ബാ​ന​ർ​ജി അ​ധ്യ​ക്ഷ​യാ​യ ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. കോ​വി​ഡ് സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ​രീ​ക്ഷ​ക​ൾ ന​ട​ത്തു​ന്ന​തു സം​ബ​ന്ധി​ച്ചു തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്ക് അ​ധി​കാ​ര​മു​ണ്ടെ​ന്നു കോ​ട​തി നി​രീ​ക്ഷി​ച്ചു.


കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്നും ഭൂ​രി​പ​ക്ഷം എം​ബി​ബി​എ​സ് ഡോ​ക്ട​ർ​മാ​രും പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​ക്കാ​രു​ടെ വാ​ദം. എ​ന്നാ​ൽ, രാ​ജ്യ​ത്തെ കോ​വി​ഡ് സ്ഥി​തി ഓ​രോ സം​സ്ഥാ​ന​ത്തും വ്യ​ത്യ​സ്ത​മാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യ കോ​ട​തി, പ​രീ​ക്ഷ​യ്ക്കു ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്താ​നു​ള്ള സ​മ​യം കി​ട്ടി​യി​ല്ലെ​ന്ന വാ​ദ​വും ത​ള്ളി​ക്ക​ള​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.