രാജ്യത്ത് 67,208 പേർക്കുകൂടി കോവിഡ്
രാജ്യത്ത് 67,208 പേർക്കുകൂടി കോവിഡ്
Friday, June 18, 2021 12:56 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത് 67,208 പേ​ർ​ക്ക്. ക​ഴി​ഞ്ഞ ദി​വ​സ​ത്തെ അ​പേ​ക്ഷി​ച്ചു രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ മാ​ത്രം സ്ഥി​രീ​ക​രി​ച്ച​ത് 2,330 കോ​വി​ഡ് മ​ര​ണ​മാ​ണ്. 1,03,570 പേ​ർ ഈ ​സ​മ​യ​ത്തി​നി​ടെ രോ​ഗ​മു​ക്തി നേ​ടി.

രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​ബാ​ധി​ത​രാ​യ​വ​രു​ടെ എ​ണ്ണം 2,97,00,313 ആ​ണ്. ഇ​തി​ൽ 2,84,91,670 പേ​ർ രോ​ഗ​മു​ക്തി നേ​ടി. ആ​കെ മ​ര​ണം 3,81,903 നി​ല​വി​ൽ 8,26,740 പേ​രാ​ണ് ആ​ശു​പ​ത്രി​ക​ളി​ലും വീ​ട്ടി​ലു​മാ​യി ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. ഇ​ന്ന​ലെ വ​രെ 26,55,19,251 പേ​ർ വാ​ക്സി​ൻ സ്വീ​ക​രി​ച്ച​താ​യും കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.