ന​​​ടി സ്വ​​​ര ഭാ​​​സ്ക​​​റി​​​നും ട്വി​​​റ്റ​​​റി​​​നു​​​മെ​​​തി​​​രേ പ​​​രാ​​​തി
ന​​​ടി സ്വ​​​ര ഭാ​​​സ്ക​​​റി​​​നും ട്വി​​​റ്റ​​​റി​​​നു​​​മെ​​​തി​​​രേ പ​​​രാ​​​തി
Friday, June 18, 2021 12:56 AM IST
ഗാ​​​സി​​​യാ​​​ബാ​​​ദ്: യു​​​പി​​​യി​​​ലെ ഗാ​​​സി​​​യാ​​​ബാ​​​ദി​​​ൽ വ​​​യോ​​​ധി​​​ക​​​നു മ​​​ർ​​ദ​​​ന​​​മേ​​​റ്റ സം​​​ഭ​​​വ​​​ത്തി​​​ന്‍റെ വീ​​​ഡി​​​യോ ട്വി​​​റ്റ​​​റി​​​ൽ പ​​​ങ്കു​​​വ​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം സ്വ​​​ര ഭാ​​​സ്ക​​​റി​​​നും ട്വി​​​റ്റ​​​ർ ഇ​​​ന്ത്യ​​​യു​​​ടെ മേ​​​ധാ​​​വി​​​ക്കു​​​മെ​​​തി​​​രേ പ​​​രാ​​​തി ല​​​ഭി​​​ച്ച​​​താ​​​യി ഡ​​​ൽ​​​ഹി പോ​​​ലീ​​​സ്.

വ​​​യോ​​​ധി​​​ക​​​നെ​​​തി​​​രേ​​യു​​​ള്ള മ​​​ർ​​ദ​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​താ​​​യി ഗാ​​​സി​​​യാ​​​ബാ​​​ദ് പോ​​​ലീ​​​സും അ​​​റി​​​യി​​​ച്ചു. സ്വ​​​ര ഭാ​​​സ്ക​​​ർ, മ​​​നീ​​​ഷ് മ​​​ഹേ​​​ശ്വ​​​രി, ട്വി​​​റ്റ​​​ർ എം​​​ഡി തു​​​ട​​​ങ്ങി​​​യ​​​വ​​​ർ​​​ക്കെ​​​തി​​​രേ​​​യാ​​​ണ് പ​​​രാ​​​തി​​​യെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം തു​​​ട​​​രു​​​ക​​​യാ​​​ണെ​​​ന്നും ഡ​​​ൽ​​​ഹി​​​യി​​​ലെ തി​​​ല​​​ക് മാ​​​ർ​​​ഗ് പോ​​​ലീ​​​സ് വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


വ​​​യോ​​​ധി​​​ക​​​നാ​​​യ ഒ​​​രാ​​​ളെ നാ​​​ലു​​​പേ​​​ർ ചേ​​​ർ​​​ന്നു മ​​​ർ​​​ദി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ദൃ​​​ശ്യ​​​ങ്ങ​​​ളാ​​​ണ് സ​​​മൂ​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​ച​​​രി​​​ക്കു​​​ന്ന​​​ത്. ‘ജ​​​യ് ശ്രീ​​​റാം’ എ​​​ന്നു വി​​​ളി​​​ക്കാ​​​ത്ത​​​തി​​​ന്‍റെ പേ​​​രി​​​ലാ​​​ണു നാ​​​ലം​​​ഗ​​​സം​​​ഘം മ​​​ർ​​​ദി​​​ച്ച​​​തെ​​​ന്നാ​​​ണ് പ​​​റ​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഗാ​​​സി​​​യാ​​​ബാ​​​ദി​​​ലെ ലോ​​​ണി മേ​​​ഖ​​​ല​​​യി​​​ൽ അ​​​ഞ്ചാം തീ​​​യ​​​തി​​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ര​​​ണ്ടു​​​ദി​​​വ​​​സം ക​​​ഴി​​​ഞ്ഞാ​​​ണ് പ്ര​​​ശ്നം പോ​​​ലീ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​യി​​​ൽ​​​പ്പെ​​​ട്ട​​​തെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.