വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഏകീകരിച്ച് വിജ്ഞാപനം
വാഹനങ്ങളുടെ പുകപരിശോധനാ സർട്ടിഫിക്കറ്റ് ഏകീകരിച്ച് വിജ്ഞാപനം
Friday, June 18, 2021 12:55 AM IST
ന്യൂ​ഡ​ൽ​ഹി: വാ​ഹ​ന​ങ്ങ​ളു​ടെ പൊ​ലൂ​ഷ​ൻ അ​ണ്ട​ർ ക​ണ്‍ട്രോ​ൾ (പി​യു​സി) സ​ർ​ട്ടി​ഫി​ക്ക​റ്റ് രാ​ജ്യ​വ്യാ​പ​ക​മാ​യി ഏ​കീ​ക​രി​ച്ച് കേ​ന്ദ്ര ഗ​താ​ഗ​ത മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി. വാ​ഹ​ന ഉ​ട​മ​യു​ടെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ളും വാ​ഹ​ന​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ളും നി​ല​വി​ലെ മ​ലി​നീ​ക​ര​ണ തോ​തും ഉ​ൾ​പ്പ​ടെ പു​തി​യ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ഉ​ണ്ടാ​കും. 1989ലെ ​കേ​ന്ദ്ര മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ​ത്തി​ൽ മാ​റ്റം വ​രു​ത്തി​യാ​ണ് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ പു​തി​യ ന​ട​പ​ടി. ഇ​തോ​ടൊ​പ്പം ത​ന്നെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ധി അ​ള​വി​ൽ ക​വി​ഞ്ഞ വാ​ഹ​ന​ങ്ങ​ൾ​ക്ക് റി​ജ​ക‌്ഷ​ൻ സ്ലി​പ്പും ന​ൽ​കും.

പു​തി​യ പു​ക​പ​രി​ശോ​ധ​നാ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ ക്യൂ ​ആ​ർ കോ​ഡി​ൽനി​ന്നു വാ​ഹ​ന ഉ​ട​മ​യു​ടെ​യും വാ​ഹ​ന​ത്തി​ന്‍റെ​യും മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ അ​ള​വും ഉ​ൾ​പ്പെടെ സ​ക​ല വി​വ​ര​ങ്ങ​ളും അ​റി​യാം. രാ​ജ്യ​വ്യാ​പ​ക​മാ​യി വാ​ഹ​ന​ങ്ങ​ളു​ടെ മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ സ​ർ​ട്ടി​ഫി​ക്ക​റ്റി​ന് ഒ​റ്റ രൂ​പ​മാ​ക്കി​ക്കൊ​ണ്ടു​ള്ള വി​ജ്ഞാ​പ​നം ജൂ​ണ്‍ പ​തി​നാ​ലി​നാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​റ​ക്കി​യ​ത്.
പു​തു​ക്കി​യ ച​ട്ടം അ​നു​സ​രി​ച്ച് പൊ​ലൂ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റി​ൽ വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​ന്പ​റും വി​ലാ​സ​വും വാ​ഹ​ന​ത്തി​ന്‍റെ എ​ൻ​ജി​ൻ ന​ന്പ​റും ചേ​സി​സ് ന​ന്പ​റും അ​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. വാ​ഹ​ന ഉ​ട​മ​യു​ടെ മൊ​ബൈ​ൽ ന​ന്പ​റി​ലേ​ക്ക് സ​ർ​ട്ടി​ഫി​ക്ക​റ്റി​ന്‍റെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കു​ന്ന​തു സം​ബ​ന്ധി​ച്ചും അ​ട​യ്ക്കേ​ണ്ട ഫീ​സ് സം​ബ​ന്ധി​ച്ചു​മു​ള്ള വി​വ​ര​ങ്ങ​ൾ എ​സ്എം​എ​സ് അ​യ​യ്ക്കും.


മ​ല​നീ​ക​ര​ണ നി​യ​ന്ത്ര​ണ പ​രി​ധി ലം​ഘി​ച്ചു എ​ന്നു വ്യ​ക്ത​മാ​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ഡ്രൈ​വ​ർ​ക്കോ ഉ​ട​മ​യ്ക്കോ, വാ​ഹ​നം എ​ത്ര​യും വേ​ഗം അം​ഗീ​കൃ​ത കേ​ന്ദ്ര​ത്തി​ൽ പ​രി​ശോ​ധ​ന​യ്ക്ക് നി​ർ​ദേ​ശി​ച്ച് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ന് രേ​ഖാ​മൂ​ലം നി​ർ​ദേ​ശം ന​ൽ​കാ​വു​ന്ന​താ​ണ്. നി​ർ​ദേ​ശം ല​ഭി​ച്ചി​ട്ടും വീ​ഴ്ച വ​രു​ത്തി​യാ​ൽ വാ​ഹ​ന ഉ​ട​മ​യ്ക്ക് പി​ഴ ചു​മ​ത്തു​ന്ന​താ​ണ്. പി​ഴ അ​ട​യ്ക്കു​ന്ന​തി​ൽ ഉ​ൾ​പ്പെടെ വീ​ഴ്ച വ​രു​ത്തി​യാ​ൽ പു​തി​യ പൊ​ലൂ​ഷ​ൻ അ​ണ്ട​ർ ക​ണ്‍ട്രോ​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​ന്ന​ത് വ​രെ വാ​ഹ​ന​ത്തി​ന്‍റെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്ക​മെ​ന്നും പു​തി​യ വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.