സിബിഎസ്ഇ 12-ാം ക്ലാസ് ഫ​ലം; 10, 11 ക്ലാസ് മാർക്കും പരിഗണിക്കും
സിബിഎസ്ഇ  12-ാം ക്ലാസ് ഫ​ലം; 10, 11 ക്ലാസ് മാർക്കും പരിഗണിക്കും
Tuesday, June 15, 2021 1:17 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യു​​​ടെ ഫ​​​ലം നി​​​ർ​​​ണ​​​യി​​​ക്കാ​​​നു​​​ള്ള അ​​​ന്തി​​​മ മാ​​​ന​​​ദ​​​ണ്ഡം സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ട​​​ൻ തീ​​​രു​​​മാ​​​ന​​​മെ​​​ടു​​​ത്തേ​​​ക്കും. പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ലെ ഇ​​​ന്‍റേ​​ണ​​​ൽ മാ​​​ർ​​​ക്കും പ​​​തി​​​നൊ​​​ന്ന്, പ​​​ത്ത് ക്ലാ​​​സു​​​ക​​​ളി​​​ലെ അ​​​വ​​​സാ​​​ന പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ക്കും പ​​​രി​​​ഗ​​​ണി​​​ച്ച് അ​​​ന്തി​​​മ ഫ​​​ലനി​​​ർ​​​ണ​​​യ​​​മു​​​ണ്ടാ​​കു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ നി​​​ർ​​​ണ​​​യി​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച് മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ സ​​​മി​​​തി അ​​​ന്തി​​​മതീ​​​രു​​​മാ​​​നം ഉ​​​ട​​​ൻ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്നു റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ ചൂ​​​ണ്ടി​​ക്കാ​​​ട്ടു​​​ന്നു.

പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ലെ ഇ​​​ന്‍റേ​​ണ​​​ൽ മാ​​​ർ​​​ക്ക് മാ​​​ത്രം പ​​​രി​​​ഗ​​​ണി​​​ച്ച് പ്ര​​​ത്യേ​​​ക ത​​​ര​​​ത്തി​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്താ​​​നാ​​​യി​​​രു​​​ന്നു ആ​​​ദ്യനി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ, എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ളു​​​ടെ​​​യും നി​​​ല​​​വാ​​​രം ഒ​​​രു​​​പോ​​​ലെ​​​യ​​​ല്ല എ​​​ന്ന​​​തി​​​നാ​​​ൽ പ​​​ത്താം ക്ലാ​​​സി​​​ലെ ബോ​​​ർ​​​ഡ് പ​​​രീ​​​ക്ഷ​​​യു​​​ടെ​​​യും പ​​​തി​​​നൊ​​​ന്നാം ക്ലാ​​​സി​​​ലെ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ​​​യും വെ​​​യ്റ്റേ​​​ജ് മാ​​​ർ​​​ക്കുകൂ​​​ടി പ​​​രി​​​ഗ​​​ണി​​​ക്കാ​​​ൻ സ​​​മി​​​തി​​​യി​​​ൽ നി​​​ർ​​​ദേ​​​ശമുയ​​​ർ​​​ന്നു. 30 ശ​​​ത​​​മാ​​​നം വീ​​​തം പ​​​ത്ത്, പ​​​തി​​​നൊ​​​ന്ന് ക്ലാ​​​സു​​​ക​​​ളി​​​ലെ​​​യും ബാ​​​ക്കി വെ​​​യ്റ്റേ​​​ജ് പ​​​ന്ത്ര​​​ണ്ടാം ക്ലാ​​​സി​​​ലെ ഇ​​​ന്‍റേ​​​ണ​​​ൽ മാ​​​ർ​​​ക്കി​​​നും ന​​​ൽ​​​കാ​​​നാ​​​ണു സ​​​മി​​​തി​​​യി​​​ൽ ആ​​​ലോ​​​ച​​​ന ന​​​ട​​​ക്കു​​​ന്ന​​​ത്.


മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ളു​​​ടെ രൂ​​​പീ​​​ക​​​ര​​​ണ​​​ത്തി​​​ൽ അ​​​ന്തി​​​മധാ​​​ര​​​ണ​​​യാ​​​യാ​​​ൽ സ​​​മി​​​തി ഇ​​​ക്കാ​​​ര്യം മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​നു മു​​​ന്പാ​​​കെ വ​​​യ്ക്കും. വി​​​ഷ​​​യം സു​​​പ്രീംകോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ കോ​​​ട​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​ര​​​ത്തോ​​​ടെ​​​യാ​​​വും മാ​​​ന​​​ദ​​​ണ്ഡം ന​​​ട​​​പ്പി​​​ലാ​​​ക്കു​​​ക. ജൂ​​​ലൈ 15നു ​​​മു​​​ന്പ് ഫ​​​ലം പ്ര​​​സി​​​ദ്ധ​​​പ്പെ​​​ടു​​​ത്താ​​​നാ​​​ണ് ആ​​​ലോ​​​ചി​​​ക്കു​​​ന്ന​​​തെ​​​ന്നു സി​​​ബി​​​എ​​​സ്ഇ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​റ​​യു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.