എൽജെപിയിൽ കലാപം; അഞ്ച് എംപിമാർ ചിരാഗിനെ പുറത്താക്കി
എൽജെപിയിൽ കലാപം; അഞ്ച് എംപിമാർ ചിരാഗിനെ പുറത്താക്കി
Tuesday, June 15, 2021 1:16 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ലോ​​​​ക്ജ​​​​ന ശ​​​​ക്തി​​​​യി​​​​ൽ പൊ​​​​ട്ടി​​​​ത്തെ​​​​റി. ആ​​​​റി​​​​ൽ അ​​​​ഞ്ച് ലോ​​​​ക്സ​​​​ഭാ എം​​​​പി​​​​മാ​​​​ർ ചി​​​​രാ​​​​ഗ് പസ്വാ​​​​നെ നീ​​​​ക്കി പ​​​​ശു​​​​പ​​​​തി​​​​കു​​​​മാ​​​​ർ പ​​​​ര​​​​സി​​​​നെ നേ​​​​താ​​​​വാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്തു. ചി​​​​രാ​​​​ഗി​​​​ന്‍റെ പി​​​​താ​​​​വ് അ​​​​ന്ത​​​​രി​​​​ച്ച രാം ​​​​വി​​​​ലാ​​​​സ് പ​​​​സ്വാ​​​​ന്‍റെ ഇ​​​​ള​​​​യ സ​​​​ഹോ​​​​ദ​​​​ര​​​​നാ​​​​ണ് പ​​​​ശു​​​​പ​​​​തി​​​​കു​​​​മാ​​​​ർ പ​​​​ര​​​​സ്. ഇ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​നൊ​​​​പ്പം പ്രി​​​ൻ​​​സ് രാ​​​ജ്, ച​​​​ന്ദ​​​​ൻ സിം​​​​ഗ്, വീ​​​​ണാ ദേ​​​​വി, മെ​​​​ഹ്ബൂ​​​​ബ് അ​​​​ലി കൈ​​​​സ​​​​ർ എ​​​​ന്നി​​​​വ​​​​ർ നി​​​​ല​​​​കൊ​​​​ണ്ടു. കൈ​​സ​​റി​​നെ ഉ​​പ​​നേ​​താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്തി​​ട്ടു​​ണ്ട്. ചി​​രാ​​ഗി​​നെ പാ​​ർ​​ട്ടി അ​​ധ്യ​​ക്ഷ​​സ്ഥാ​​ന​​ത്തു​​നി​​ന്നു നീ​​ക്കി പാ​​ർ​​ട്ടി പൂ​​ർ​​ണ​​മാ​​യും പി​​ടി​​ച്ചെ​​ടു​​ക്കാ​​നും പ​​ര​​സി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ശ്ര​​മ​​മാ​​രം​​ഭി​​ച്ചു. ത​​​​ന്‍റെ ഗ്രൂ​​​​പ്പ് എ​​​​ൻ​​​​ഡി​​​​എ​​​​യി​​​​ൽ തു​​​​ട​​​​രു​​​​മെ​​​​ന്നും ചി​​​​രാ​​​​ഗി​​​​നു പാ​​​​ർ​​​​ട്ടി​​​​യി​​​​ൽ തു​​​​ട​​​​രാ​​​​മെ​​​​ന്നു പ​​​​ശു​​​​പ​​​​തി​​​​കു​​​​മാ​​​​ർ പ​​​​റ​​​​ഞ്ഞു.


ഇ​​​​ദ്ദേ​​​​ഹ​​​​ത്തെ എ​​​​ൽ​​​​ജെ​​​​പി നേ​​​​താ​​​​വാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​താ​​​​യി അ​​​​ഞ്ച് എം​​​​പി​​​​മാ​​​​ർ ലോ​​​​ക്സ​​​​ഭാ സ്പീ​​​​ക്ക​​​​റെ അ​​​​റി​​​​യി​​​​ച്ചു. ഞാ​​​​യ​​​​റാ​​​​ഴ്ച രാ​​​​ത്രി എം​​​​പി​​​​മാ​​​​ർ സ്പീ​​​​ക്ക​​​​ർ ഓം ​​​​ബി​​​​ർ​​​​ള​​​​യെ സ​​​​ന്ദ​​​​ർ​​​​ശി​​​​ച്ചി​​​​രു​​​​ന്നു. എം​​​​പി​​​​മാ​​​​രു​​​​ടെ ആ​​​​വ​​​​ശ്യം പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലാ​​​​ണെ​​​​ന്നു സ്പീ​​​​ക്ക​​​​റു​​​​ടെ ഓ​​​​ഫീ​​​​സ് അ​​​​റി​​​​യി​​​​ച്ചു.

വി​​​​മ​​​​ത​​​​നീ​​​​ക്ക​​​​ത്തി​​​​നു പി​​​​ന്നാ​​​​ലെ ഇ​​​​ന്ന​​​​ലെ ചി​​​​രാ​​​​ഗ് പാ​​​​സ്വാ​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലു​​​​ള്ള പ​​​​ശു​​​​പ​​​​തി​​​​കു​​​​മാ​​​​ർ പ​​​​ര​​​​സി​​​​ന്‍റെ വീ​​​​ട്ടി​​​​ലെ​​​​ത്തി. 20 മി​​​​നി​​​​റ്റ് കാ​​​​ത്തി​​​​രു​​​​ന്ന​​​​ശേ​​​​ഷ​​​​മാ​​​​ണ് ചി​​​​രാ​​​​ഗി​​​​ന് പ​​​​ര​​​​സി​​​​നെ കാ​​​​ണാ​​​​നാ​​​​യ​​​​ത്. ചി​​​​രാ​​​​ഗ് ഒ​​​​രു മ​​​​ണി​​​​ക്കൂ​​​​റോ​​​​ളം ഇ​​​​ള​​​​യ​​​​ച്ഛ​​​​ന്‍റെ വീ​​​​ട്ടി​​​​ലു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രെ കാ​​​​ണാ​​​​തെ അ​​​​ദ്ദേ​​​​ഹം മ​​​​ട​​​​ങ്ങി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.