നികുതിയിളവ് കോവിഡ് പ്രതിരോധ മരുന്നുകൾക്കും ആശുപത്രി ഉപകരണങ്ങൾക്കും
നികുതിയിളവ് കോവിഡ് പ്രതിരോധ മരുന്നുകൾക്കും ആശുപത്രി ഉപകരണങ്ങൾക്കും
Sunday, June 13, 2021 12:59 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ മ​രു​ന്നു​ക​ൾ​ക്കും ആ​ശു​പ​ത്രി ഉ​പ​ക​ര​ണ​ങ്ങ​ൾ​ക്കും നി​കു​തി​യി​ള​വ് ന​ൽ​കാ​ൻ ജി​എ​സ്ടി കൗ​ണ്‍സി​ൽ തീ​രു​മാ​നം. ബ്ലാ​ക് ഫം​ഗ​സ് ചി​കി​ത്സ​യ്ക്കു​ള്ള ആം​ഫോ​ടി​റി​സി​ൻ ബി ​മ​രു​ന്നി​ന്‍റെ നി​കു​തി പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി. എ​ന്നാ​ൽ കോ​വി​ഡ് വാ​ക്സി​നു നി​കു​തി​യി​ള​വി​ല്ല. കോ​വി​ഡ് വാ​ക്സി​നു​ള്ള അ​ഞ്ചു ശ​ത​മാ​നം നി​കു​തി തു​ട​രു​മെ​ന്നു കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ അ​റി​യി​ച്ചു.

ആം​ബു​ല​ൻ​സു​ക​ളു​ടെ ജി​എ​സ്ടി 28-ൽ നി​ന്നു 12 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. സെ​പ്റ്റം​ബ​ർ 30 വ​രെ​യാ​ണു നി​കു​തി​യി​ള​വു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​ട​ങ്ങി​യ മ​ന്ത്രി​ത​ല ഉ​പ​മി​തി​യു​ടെ ശി​പാ​ർ​ശ അം​ഗീ​ക​രി​ച്ചാ​ണു തീ​രു​മാ​നം.

ആം​ഫോ​ടെ​റി​സി​ൻ ബി, ​ടോ​സി​ലി​സു​ർ​നാ​ബ് എ​ന്നി​വ​യു​ടെ അ​ഞ്ചു ശ​ത​മാ​നം നി​കു​തി ഉ​പേ​ക്ഷി​ച്ചു. കോ​വി​ഡ് ചി​കി​ത്സ​യ്ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ഹെ​പാ​രി​ൻ, റെം​ഡി​സി​വി​ർ എ​ന്നി​വ​യു​ടെ 12 ശ​ത​മാ​നം നി​കു​തി അ​ഞ്ചു ശ​ത​മാ​ന​മാ​യാ​ണു കു​റ​ച്ച​ത്. വെ​ന്‍റി​ലേ​റ്റ​റു​ക​ൾ​ക്കും ഇ​തി​നു വേ​ണ്ട മാ​സ്ക്, കാ​നു​ല, ഹെ​ൽ​മെ​റ്റ് എ​ന്നി​വ​യ്ക്കും മെ​ഡി​ക്ക​ൽ ഗ്രേ​ഡ് ഓ​ക്സി​ജ​ൻ, ഓ​ക്സി​ജ​ൻ കോ​ണ്‍സ​ൻ​ട്രേ​റ്റ​റു​ക​ൾ/ ജ​ന​റേ​റ്റ​റു​ക​ൾ, ഹൈ​ഫ്ളോ നേ​സ​ൽ കാ​നു​ല ഡി​വൈ​സ്, ബി​പാ​പ് മെ​ഷി​ൻ എ​ന്നി​വ​യു​ടെ നി​കു​തി 12-ൽ ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​മാ​യി കു​റ​ച്ചു.


പ​ൾ​സ് ഓ​ക്സി​മീ​റ്റ​ർ, ഹാ​ൻ​ഡ് സാ​നി​റ്റൈ​സ​ർ, താ​പപ​രി​ശോ​ധനാ ഉ​പ​ക​ര​ണ​ങ്ങ​ൾ, കോ​വി​ഡ് ടെ​സ്റ്റിം​ഗ് കി​റ്റു​ക​ൾ, ഇ​ൻ​ഫ്ള​മേ​റ്റ​റി (കോ​ശ​ജ്വ​ല​ന) ഡ​യ​ഗ്നോ​സ്റ്റി​ക് കി​റ്റു​ക​ൾ എ​ന്നി​വ​യു​ടെ ജി​എ​സ്ടി​യും 12 ശ​ത​മാ​ന​ത്തി​ൽനി​ന്ന് അ​ഞ്ചാ​യി കു​റ​ച്ചി​ട്ടു​ണ്ട ്. ശ്മ​ശാ​ന​ങ്ങ​ളു​ടെ ഇ​ല​ക്‌ട്രി ക്, ഗ്യാ​സ് ഫ​ർ​ണ​സു​ക​ളും അ​വ സ്ഥാ​പി​ക്കു​ന്ന​തി​നു​ വേണ്ട സാമ ഗ്രികൾക്കുമു​ള്ള ജി​എ​സ്ടി 12-ൽ ​നി​ന്ന് അ​ഞ്ചു ശ​ത​മാ​ന​മാ​യി കു​റ​ച്ചു. കോ​വി​ഡ് ചി​കി​ത്സ​യ്ക്കു​ള്ള നി​കു​തി​യി​ള​വി​നാ​യി മ​ന്ത്രി​ത​ല സ​മി​തി ന​ൽ​കി​യ ശി​പാ​ർ​ശ ച​ർ​ച്ച ചെ​യ്ത് അം​ഗീ​ക​രി​ക്കു​ക ആ​യി​രു​ന്നു വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ ന​ട​ത്തി​യ ഇ​ന്ന​ല​ത്തെ ജി​എ​സ്ടി കൗ​ണ്‍സി​ലി​ന്‍റെ ഏ​ക അ​ജ​ൻ​ഡ​യെ​ന്നു മ​ന്ത്രി നി​ർ​മ​ല പ​റ​ഞ്ഞു. ചെ​റു​കി​ട, ഇ​ട​ത്ത​രം നി​കു​തി​ദാ​യ​ക​രു​ടെ നി​കു​തി അ​ട​യ്ക്കു​ന്ന​തി​നു​ള്ള ലേ​റ്റ് ഫീ ​ഇ​ള​വി​നും ജി​എ​സ്ടി കൗ​ണ്‍സി​ൽ അ​നു​മ​തി ന​ൽ​കി.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.