ഓക്സിജൻ സിലിണ്ടർ കൊണ്ടുപോയ ട്രക്കിൽനിന്ന് 1277 കിലോ കഞ്ചാവ് പിടികൂടി
ഓക്സിജൻ സിലിണ്ടർ കൊണ്ടുപോയ ട്രക്കിൽനിന്ന് 1277 കിലോ  കഞ്ചാവ് പിടികൂടി
Sunday, June 13, 2021 12:59 AM IST
കോ​​രാ​​പു​​ട്ട്: ഒ​​ഡീ​​ഷ​​യി​​ൽ​​നി​​ന്നു ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ൾ കൊ​​ണ്ടു​​പോ​​യ ട്ര​​ക്കി​​ൽ​​നി​​ന്ന് 1277 കി​​ലോ ക​​ഞ്ചാ​​വ് പി​​ടി​​കൂ​​ടി. 1.1 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കു​​ന്ന​​താ​​ണി​​ത്. പ​​ഞ്ചാ​​ബി​​ലെ ലു​​ധി​​യാ​​ന സ്വ​​ദേ​​ശി​​ക​​ളാ​​യ ര​​ണ്ടു പേ​​രെ പോ​​ലീ​​സ് അ​​റ​​സ്റ്റ് ചെ​​യ്തു.

ആ​​ന്ധ്ര​​പ്ര​​ദേ​​ശി​​ലെ വി​​ശാ​​ഖ​​പ​​ട്ട​​ണം തു​​റ​​മു​​ഖ​​ത്തു​​നി​​ന്നാ​​ണ് ഓ​​ക്സി​​ജ​​ൻ സി​​ലി​​ണ്ട​​റു​​ക​​ൾ ട്ര​​ക്കി​​ൽ ക​​യ​​റ്റി​​യ​​ത്. ഡ​​ൽ​​ഹി​​ക്കു​​ള്ള യാ​​ത്ര​​യ്ക്കി​​ടെ ഒ​​ഡീ​​ഷ​​യി​​ലെ കോ​​രാ​​പു​​ട്ടി​​ൽ​​നി​​ന്നാ​​ണ് ക​​ഞ്ചാ​​വ് ക​​യ​​റ്റി​​യ​​ത്.


ഇ​​ത് ല​​ക്നോ​​വി​​ൽ എ​​ത്തി​​ക്കു​​ക​​യാ​​യി​​രു​​ന്നു മ​​യ​​ക്കു​​മ​​രു​​ന്നു ക​​ട​​ത്തു​​കാ​​രു​​ടെ ല​​ക്ഷ്യം. എ​​ന്നാ​​ൽ, ജ​​യ്പോ​​ർ ഘ​​ട്ട് റോ​​ഡി​​ൽ​​വ​​ച്ച് ട്ര​​ക്ക് പോ​​ലീ​​സ് പി​​ടി​​കൂ​​ടി. കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രി​​ക​​യാ​​ണെ​​ന്നു പോ​​ലീ​​സ് അ​​റി​​യി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.