കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ വായ്പാപരിധി ഉയർത്തി
കേരളം അടക്കമുള്ള സംസ്ഥാനങ്ങളുടെ  വായ്പാപരിധി ഉയർത്തി
Saturday, June 12, 2021 1:44 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളമടക്കം ആറു സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാപ​രി​ധി കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​യ​ർ​ത്തി. കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ച ഭ​ര​ണപ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്കി​യ സം​സ്ഥാ​ന​ങ്ങ​ളു​ടെ വാ​യ്പാപ​രി​ധി​യാ​ണ് ഉ​യ​ർ​ത്തി​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന ജി​ഡി​പി​യു​ടെ അ​ഞ്ച് ശ​ത​മാ​നം വ​രെ ഈ സംസ്ഥാനങ്ങൾക്കു ക​ട​മെ​ടു​ക്കാ​നാ​കും.

കേ​ര​ള​ത്തെ കൂ​ടാ​തെ ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, ആ​ന്ധ്ര പ്ര​ദേ​ശ്, ഒ​ഡീ​ഷ, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാണ് വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്താ​ൻ അ​നു​മ​തി ല​ഭി​ച്ചത്. "ഒ​രു രാ​ജ്യം- ഒ​രു റേ​ഷ​ൻ കാ​ർ​ഡ്'പ​ദ്ധ​തി, വൈ​ദ്യു​തി സ​ബ്സി​ഡി ക​ർ​ഷ​ക​ർ​ക്ക് നേ​രി​ട്ട് ബാ​ങ്ക് അ​ക്കൗ​ണ്ടി​ലൂ​ടെ ന​ൽ​കു​ക, വ്യ​വ​സാ​യ സൗ​ഹൃ​ദ​മാ​ക്കു​ന്ന​തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ തു​ട​ങ്ങി​യ ഭ​ര​ണപ​രി​ഷ്ക​ര​ണ​ങ്ങ​ൾ ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​ണ് വാ​യ്പാ പ​രി​ധി ഉ​യ​ർ​ത്തു​ന്ന​തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് പ്ര​ഖ്യാ​പി​ച്ച ആ​ശ്വാ​സ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യാ​ണു കേ​ന്ദ്രസ​ർ​ക്കാ​ർ ഈ ​നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.