വായ്പകൾക്ക് മോറട്ടോറിയം: ഹർജി സുപ്രീംകോടതി തള്ളി
വായ്പകൾക്ക് മോറട്ടോറിയം: ഹർജി സുപ്രീംകോടതി തള്ളി
Saturday, June 12, 2021 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്ഡൗ​ണിന്‍റെ യും കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ൽ വാ​യ്പ​ക​ൾ​ക്ക് മോ​റ​ട്ടോ​റി​യം അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി സു​പ്രീംകോ​ട​തി ത​ള്ളി.

സാ​ന്പ​ത്തി​ക ഇ​ള​വു​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നു സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​കാ​നാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് ജ​സ്റ്റീ​സ് അ​ശോ​ക് ഭൂ​ഷ​ണ്‍ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി. സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി സ​ർ​ക്കാ​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു.

ഒ​രു കോ​ടി ആ​ളു​ക​ൾ​ക്ക് ജോ​ലി ന​ഷ്ട​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും സാ​ധാ​ര​ണ​ക്കാ​രാ​യ മി​ക്ക ആ​ളു​ക​ളും ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണെ​ന്നും ഹ​ർ​ജി ന​ൽ​കി​യ വി​ശാ​ൽ തി​വാ​രി വാ​ദി​ച്ചു. എ​ന്നാ​ൽ, റി​സ​ർ​വ് ബാ​ങ്ക് മേ​യ് അ​ഞ്ചി​നു ചി​ല സാ​ന്പ​ത്തി​ക പാ​ക്കേ​ജു​ക​ൾ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നു ര​ണ്ടം​ഗ ബെ​ഞ്ച് ചൂ​ണ്ടി​ക്കാ​ട്ടി​യെ​ങ്കി​ലും ഇ​വ​യൊ​ന്നും സാ​ധാ​ര​ണ ജ​ന​ങ്ങ​ൾ​ക്ക് സ​ഹാ​യ​മാ​കു​ന്ന​ത​ല്ലെ​ന്ന് അ​ഭി​ഭാ​ഷ​ക​ൻ മ​റു​പ​ടി ന​ൽ​കി. ധ​ന​കാ​ര്യം സം​ബ​ന്ധി​ച്ച ന​യ​പ​ര​മാ​യ വി​ഷ​യ​ങ്ങ​ളി​ൽ ഇ​ട​പെ​ട​ാനാ​വി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ട​തി, ഹ​ർ​ജി ത​ള്ളു​ക​യാ​ണെ​ന്നു അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.