ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ബിജെപി എംപിയുടെ പണം നഷ്ടപ്പെട്ടു
ക്രെഡിറ്റ് കാർഡ് തട്ടിപ്പ്: ബിജെപി എംപിയുടെ പണം നഷ്ടപ്പെട്ടു
Saturday, June 12, 2021 1:44 AM IST
റാ​​​യ്പു​​​ർ: ബി​​​ജെ​​​പി എം​​​പി​​​യും ഛത്തിസ്ഗ​​​ഡ് മു​​​ൻ മ​​​ന്ത്രി​​​യു​​​മാ​​​യ രാം​​​വി​​​ചാ​​​ർ നേ​​​ത​​​മി​​​ന്‍റെ ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ർ​​​ത്തി 37,000 രൂ​​​പ ക​​​വ​​​ർ​​​ന്നു. 2020ൽ ​​​കാ​​​ലാ​​​വ​​​ധി തീ​​​ർ​​​ത്ത ക്രെ​​​ഡി​​​റ്റ് കാ​​​ർ​​​ഡ് പു​​​തു​​​ക്കാ​​​മെ​​​ന്നു വാ​​​ഗ്ദാ​​​നം ചെ​​​യ്ത് അ​​​ജ്ഞാ​​​ത​​​നാ​​​യ ഒ​​​രാ​​​ൾ കാ​​​ർ​​​ഡ് വി​​​വ​​​ര​​​ങ്ങ​​​ൾ ചോ​​​ദി​​​ച്ചി​​​രു​​​ന്ന​​​താ​​​യി എം​​​പി പ​​​റ​​​ഞ്ഞു.

ഫെ​​​ബ്രു​​​വ​​​രി 24ന് 508.92 ​​​അ​​​മേ​​​രി​​​ക്ക​​​ൻ ഡോ​​​ള​​​റി​​​ന്‍റെ(36,844 രൂ​​​പ) വി​​​നി​​​മ​​​യം ന​​​ട​​​ത്തി​​​യ​​​തു​​​വ​​​ഴി നി​​​കു​​​തി​​​യും പ​​​ലി​​​ശ​​​യും ഉ​​​ൾ​​​പ്പെ​​​ടെ 45,688 രൂ​​​പ അ​​​ട​​​യ്ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ബാ​​​ങ്ക് മാ​​​നേ​​​ജ​​​ർ രാം​​​വി​​​ചാ​​​റി​​​നെ വി​​​ളി​​​ച്ച​​​പ്പോ​​​ഴാ​​​ണ് ത​​​ട്ടി​​​പ്പ് പു​​​റ​​​ത്താ​​​യ​​​ത്. കാ​​​ലാ​​​വ​​​ധി അ​​​വ​​​സാ​​​നി​​​ച്ച കാ​​​ർ​​​ഡ് പു​​​തു​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നും ന​​​ശി​​​പ്പി​​​ച്ചു​​​ക​​​ള​​​ഞ്ഞ​​​താ​​​യും രാം​​​വി​​​ചാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.