ലക്ഷദ്വീപ് സന്ദർശനം: ഇടത് എംപിമാർ അവകാശലംഘനത്തിനു നോട്ടീസ് നൽകി
ലക്ഷദ്വീപ് സന്ദർശനം: ഇടത് എംപിമാർ  അവകാശലംഘനത്തിനു നോട്ടീസ് നൽകി
Saturday, June 12, 2021 1:44 AM IST
ന്യൂ​ഡ​ൽ​ഹി: ല​ക്ഷ​ദ്വീ​പ് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്ര​ഫു​ൽ പ​ട്ടേ​ലി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഇ​ട​ത് എം​പി​മാ​ർ പാ​ർ​ല​മെ​ന്‍റി​ന്‍റെ ഇ​രു​സ​ഭ​ക​ളി​ലും അ​വ​കാ​ശലം​ഘ​ന​ത്തി​നു നോ​ട്ടീ​സ് ന​ൽ​കി. എ​ള​മ​രം ക​രീം, ബി​നോ​യ് വി​ശ്വം, എം.​വി. ശ്രേ​യാം​സ് കു​മാ​ർ, വി. ​ശി​വ​ദാ​സ​ൻ, കെ. ​സോ​മ​പ്ര​സാ​ദ്, ജോ​ണ്‍ ബ്രി​ട്ടാ​സ് എ​ന്നി​വ​ർ ച​ട്ടം 187 പ്ര​കാ​രം രാ​ജ്യ​സ​ഭ​യി​ലും എ.​എം. ആ​രി​ഫ്, തോ​മ​സ് ചാ​ഴി​ക്കാ​ട​ൻ എ​ന്നി​വ​ർ ച​ട്ടം 222 പ്ര​കാ​രം ലോ​ക്സ​ഭ​യി​ലു​മാ​ണ് നോ​ട്ടീ​സ് ന​ൽ​കി​യ​ത്.

ല​ക്ഷ​ദ്വീ​പ് നി​വാ​സി​ക​ളു​ടെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും അ​ഭ്യ​ർ​ഥ​ന​യെ തു​ട​ർ​ന്നാ​ണ് എം​പി​മാ​ർ ദ്വീ​പ് സ​ന്ദ​ർ​ശി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ദ്വീ​പി​ൽ ന​ട​പ്പാ​ക്കി​യ പ​രി​ഷ്കാ​ര​ങ്ങ​ളും ന​ട​പ​ടി​ക​ളും ദ്വീ​പ് നി​വാ​സി​ക​ളെ ഏ​തു രീ​തി​യി​ലാ​ണ് ബാ​ധി​ച്ചി​രി​ക്കു​ന്ന​തെ​ന്നു നേ​രി​ട്ടു മ​ന​സി​ലാ​ക്കി രാ​ഷ്‌ട്ര​പ​തി​ക്കും പ്ര​ധാ​ന​മ​ന്ത്രി​ക്കും വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം.


എ​ന്നാ​ൽ, പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യി​ട്ടും അ​ഡ്മി​നി​സ്ട്രേ​റ്റ​ർ അ​നു​മ​തി നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യ​ത്തി​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​റോ​ടു വി​ശ​ദീ​ക​ര​ണം തേ​ട​ണ​മെ​ന്നും കൃ​ത്യ​വി​ലോ​പം കാ​ണി​ച്ച​വ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും എം​പി​മാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.