ഡിആർഡിഒയുടെ കോവിഡ് മരുന്ന് പുറത്തിറക്കി
ഡിആർഡിഒയുടെ കോവിഡ്  മരുന്ന് പുറത്തിറക്കി
Tuesday, May 18, 2021 12:48 AM IST
ന്യൂ​ഡ​ൽ​ഹി: പൊ​തു​മേ​ഖ​ലാ പ്ര​തി​രോ​ധ ഗ​വേ​ഷ​ണ സ്ഥാ​പ​ന​മാ​യ ഡി​ആ​ർ​ഡി​ഒ വി​ക​സി​പ്പി​ച്ച കോ​വി​ഡ് മ​രു​ന്ന് രോ​ഗ​ാവസ്ഥ യുടെ ദൈ​ർ​ഘ്യം കു​റ​യ്ക്കു​മെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ.

കോ​വി​ഡ് മ​രു​ന്നാ​യ 2-ഡി​യോ​ക്സി ഡി ​ഗ്ലൂ​ക്കോ​സ് ന​ൽ​കു​ന്ന രോ​ഗി​ക​ളി​ൽ മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ന്‍റെ ആ​വ​ശ്യ​ക​ത കു​റ​യ്ക്കാ​ൻ സാ​ധി​ക്കും. മ​രു​ന്നി​ന്‍റെ ആ​ദ്യബാ​ച്ചി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​തി​നാ​യി​രം ഡോ​സാ​ണ് പു​റ​ത്തി​റ​ക്കു​ന്ന​ത്.

കോ​വി​ഡി​നെ പ്ര​തി​രോ​ധി​ക്കാ​ൻ ത​ദ്ദേ​ശീ​യ​മാ​യി വി​ക​സി​പ്പി​ച്ചെ​ടു​ത്ത ആ​ദ്യമ​രു​ന്നാ​ണ് 2-ഡി​യോ​ക്സി ഡി ​ഗ്ലൂ​ക്കോ​സ് എ​ന്ന് ഹ​ർ​ഷ​വ​ർ​ധ​ൻ പ​റ​ഞ്ഞു. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഇ​ന്ത്യ​യി​ൽ മാ​ത്ര​മ​ല്ല ലോ​കം മു​ഴു​വ​നും ഈ ​മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണു പ്ര​തീ​ക്ഷ. ച​ട​ങ്ങി​ൽ പ്ര​തി​രോ​ധമ​ന്ത്രി രാ​ജ്നാ​ഥ് സി​ഗും പ​ങ്കെ​ടു​ത്തു.


പൊ​ടിരൂ​പ​ത്തി​ലു​ള്ള മ​രു​ന്ന് വെ​ള്ള​ത്തി​ൽ ക​ല​ക്കി ക​ഴി​ക്കാം. അ​ത്യാ​സ​ന്ന നി​ല​യി​ലു​ള്ള രോ​ഗി​ക​ൾ​ക്കാ​വും ഈ ​മ​രു​ന്ന് ന​ൽ​കു​ക. ഈ ​മ​രു​ന്ന് ന​ൽ​കു​ന്നതോ​ടെ രോ​ഗി​ക​ളു​ടെ താ​ഴ്ന്ന ഓ​ക്സി​ജ​ൻ നി​ല പൂ​ർ​വാ​വ​സ്ഥ​യി​ലാ​കു​മെ​ന്നാ​ണ് പ​രീ​ക്ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത്. ഹൈ​ദ​രാ​ബാ​ദ് ആ​സ്ഥാ​ന​മാ​യു​ള്ള ഡോ. ​റെ​ഡ്ഡീസ് ല​ബോ​റ​ട്ട​റീ​സു​മാ​യി സ​ഹ​ക​രി​ച്ച് ഡി​ആ​ർ​ഡി​ഒ ലാ​ബാ​ണ് മ​രു​ന്ന് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. രാ​ജ്യ​ത്ത് അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​നു ഡ്ര​ഗ്സ് ക​ണ്‍ട്രോ​ള​ർ ജ​ന​റ​ൽ ഓ​ഫ് ഇ​ന്ത്യ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.