കോവിഡ്: കോളിവുഡിൽ ഇന്നലെ രണ്ടുമരണം
Tuesday, May 18, 2021 12:22 AM IST
ചെന്നൈ: തമിഴ് സിനിമാ മേഖലയിൽ ഇന്നലെ രണ്ടു പേർകൂടി കോവിഡ് ബാധിച്ചു മരിച്ചു. വെണ്ണില കബഡി കുഴു, പുതുപ്പേട്ടൈ, കാല, അസുരൻ എന്നീ സിനിമകളിലൂടെ പ്രശസ്തനായ നടൻ നിതീഷ് വീര(45), കാന എന്ന സിനിമയുടെ സംവിധായകൻ അരുൺരാജ കാമരാജിന്റെ ഭാര്യ സിന്ധുജ എന്നിവരാണ് ഇന്നലെ മരിച്ചത്.
കോവിഡ് പോസിറ്റീവായതിനെത്തുടർന്ന് ഇരുവരും ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അരുൺരാജ് രോഗമുക്തനായിരുന്നു.ഇന്നലെ അർധരാത്രിയായിരുന്നു സിന്ധുജ യുടെ അന്ത്യം. രജനീകാന്ത് നായകനായ കബാലിയിൽ നെരുപ്പു ഡാ... എന്ന ഗാനത്തിന്റെ വരികൾ അരുൺരാജയുടേതാണ്.