"അക്വേറിയം' റിലീസിംഗ്: തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കോടതി നിർദേശം
 അക്വേറിയം  റിലീസിംഗ്: തീരുമാനമെടുക്കാൻ കേന്ദ്രത്തിനു കോടതി നിർദേശം
Tuesday, May 18, 2021 12:22 AM IST
ന്യൂ​ഡ​ൽ​ഹി: ക്രൈ​സ്ത​വ വി​ശ്വാ​സ​ത്തെ​യും ക​ത്തോ​ലി​ക്കാ സ​ഭ​യെ​യും അ​വ​ഹേ​ളി​ക്കു​ന്ന അ​ക്വേ​റി​യം സി​നി​മ​യു​ടെ റി​ലീ​സിം​ഗി​ന് അ​നു​മ​തി ന​ൽ​കു​ന്ന കാ​ര്യ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​നു ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യു​ടെ നി​ർ​ദേ​ശം. റി​ലീ​സിം​ഗ് ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സി​സ്റ്റ​ർ ജെ​സി മാ​ണി ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് ജ​സ്റ്റീ​സ് ഡി.​എ​ൻ. പ​ട്ടേ​ൽ അ​ധ്യ​ക്ഷ​നാ​യ ഡി​വി​ഷ​ൻ ബെ​ഞ്ചി​ന്‍റെ ന​ട​പ​ടി.

മ​ത​വി​കാ​രം വൃ​ണ​പ്പെ​ടു​ത്തു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി 2013ൽ ​സെ​ൻ​സ​ർ ബോ​ർ​ഡ് അ​നു​മ​തി നി​ഷേ​ധി​ച്ച "പി​താ​വി​നും പു​ത്ര​നും' എ​ന്ന ചി​ത്രം പേ​രു​മാ​റ്റി​യാ​ണ് "അ​ക്വേ​റി​യം' എ​ന്നാക്കിയിരി​ക്കു​ന്ന​തെ​ന്ന് ഹ​ർ​ജി​ക്കാ​രി​ക്കുവേ​ണ്ടി അ​ഭി​ഭാ​ഷ​ക​രാ​യ ജോ​സ് ഏ​ബ്ര​ഹാ​മും ദീ​പ ജോ​സ​ഫും ചൂ​ണ്ടി​ക്കാ​ട്ടി. സ​മാ​ന​മാ​യ ഒ​രു ഹ​ർ​ജി​യി​ൽ സി​നി​മ റിലീസ് ചെ​യ്യു​ന്ന​തു കേ​ര​ള ഹൈ​ക്കോ​ട​തി സ്റ്റേ ​ചെ​യ്തി​ട്ടു​ണ്ട്.


എ​ന്നാ​ൽ, ഓ​ണ്‍ലൈ​ൻ പ്ലാ​റ്റ്ഫോ​മി​ൽ (ഒ​ടി​ടി) സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നു നി​ല​വി​ൽ യാ​തൊ​രു അ​നു​മ​തി​യു​ടെ​യും ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ട​പ​ടി​യെ​ടു​ക്കാ​ൻ നി​ർ​ദേ​ശി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​ക്കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടി​ടി പ്ലാ​റ്റ്ഫോ​മി​ലെ സി​നി​മ പ്ര​ദ​ർ​ശ​നം വേ​ണ്ട​രീ​തി​യി​ൽ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു സു​പ്രീം കോ​ട​തി നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ഭി​ഭാ​ഷ​ക​ർ ചൂ​ണ്ടി​ക്കാ​ട്ടി. ഇ​ക്കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചു അ​ടി​യ​ന്ത​ര​മാ​യി തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​രി​നോ​ടു നി​ർ​ദേ​ശി​ച്ച കോ​ട​തി, ഹ​ർ​ജി തീ​ർ​പ്പാ​ക്കു​ക​യും ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.