രാജ്യത്ത് 3,11,170 കോവിഡ് രോഗികൾകൂടി
Monday, May 17, 2021 12:23 AM IST
ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 24 മണിക്കൂറിനുള്ളിൽ 3,11,170 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. പത്തു സംസ്ഥാനങ്ങളിലാണ് പുതിയ രോഗികളുടെ 74.7 ശതമാനവും. കർണാടകയിലാണ് ഏറ്റവും കൂടുതൽ പ്രതിദിന കേസുകൾ. 41,664 രോഗികൾ. 34,848 കേസുകളുമായി മഹാരാഷ്ട്ര രണ്ടാമതും, 33,658 കേസുകളുമായി തമിഴ്നാട് മൂന്നാമതുമാണ്.
ദേശീയ മരണനിരക്ക് നിലവിൽ 1.09 ശതമാനം ആണ്. ഇന്നലെ 24 മണിക്കൂറിൽ 4,077 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. പത്തു സംസ്ഥാനങ്ങളിലാണ് 75.55 ശതമാനം മരണവും. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ മരണം. 960 മരണങ്ങൾ.
രാജ്യത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം രണ്ടു കോടി കടന്നു. 2,07,95,335 പേരാണ് രോഗമുക്തി നേടിയത്. 84.25 ശതമാനം ആണ് ദേശീയ രോഗമുക്തി നിരക്ക്.