മുൻ ഗവർണർ ആർ.എൽ. ഭാട്ടിയ അന്തരിച്ചു
മുൻ ഗവർണർ ആർ.എൽ. ഭാട്ടിയ അന്തരിച്ചു
Sunday, May 16, 2021 12:58 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള മു​ൻ ഗ​വ​ർ​ണ​റും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ആ​ർ.​എ​ൽ. ഭാ​ട്ടി​യ (100) അ​ന്ത​രി​ച്ചു. കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലി​രി​ക്കേ അ​മൃ​ത്‌​സ​റി​ലെ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച അ​ർ​ധ​രാ​ത്രി​യോ​ടെ​യാ​ണ് അ​ന്ത്യ​മു​ണ്ടാ​യ​ത്.

2004 മു​ത​ൽ 2008 വ​രെ​യാ​ണ് ര​ഘു​ന​ന്ദ​ൻ ലാ​ൽ ഭാ​ട്ടി​യ കേ​ര​ള ഗ​വ​ർ​ണ​റാ​യി​രു​ന്ന​ത്. 2008-09 കാ​ല​ത്ത് ബി​ഹാ​റി​ൽ ഗ​വ​ർ​ണ​റാ​യി. 1972 മു​ത​ൽ അ​മൃ​ത്‌സർ മ​ണ്ഡ​ല​ത്തി​ൽനി​ന്ന് ആ​റ് ത​വ​ണ ലോ​ക്സ​ഭാം​ഗ​മാ​യി​രു​ന്ന ഭാ​ട്ടി​യ, കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി​യാ​യി​രു​ന്നു. 1982-84 കാ​ല​ത്ത് പ​ഞ്ചാ​ബ് പി​സി​സി പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്ഠിച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.