വാക്സിൻ ഇല്ലാതെ എങ്ങനെ എടുക്കും ? കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
വാക്സിൻ ഇല്ലാതെ എങ്ങനെ എടുക്കും ? കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി
Saturday, May 15, 2021 1:57 AM IST
ന്യൂ​ഡ​ൽ​ഹി: ആ​വ​ശ്യ​ത്തി​നു വാ​ക്സി​നില്ലാ​തെ വാ​ക്സി​ൻ എ​ടു​ക്കാ​ൻ പ​റ​യു​ന്ന കേ​ന്ദ്രസ​ർ​ക്കാ​രി​നെ​തി​രേ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി. ഇ​ക്കാ​ര്യ​ത്തി​ലു​ള്ള കോ​ള​ർ ടൂ​ണ്‍ സ​ന്ദേ​ശം അ​രോ​ച​ക​മാ​ണെ​ന്നും കോ​ട​തി പറഞ്ഞു. നി​ങ്ങ​ൾ ആ​വ​ശ്യ​ത്തി​നു വാ​ക്സി​ൻ ന​ൽ​കു​ന്നി​ല്ല. എ​ന്നി​ട്ടും നി​ങ്ങ​ൾ ഓ​രോ ടെ​ലി​ഫോ​ണ്‍ കോ​ളി​നും മു​ന്പേ പ​റ​യു​ന്നു, വാ​ക്സി​ൻ എ​ടു​ക്കൂ​യെ​ന്ന്. ഈ ​സ​ന്ദേ​ശംകൊ​ണ്ട് എ​ന്താ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​തെ​ന്നു ജ​സ്റ്റീ​സു​മാ​രാ​യ വി​പി​ൻ സാം​ഘി, രേ​ഖ പ​ള്ളി എ​ന്നി​വ​രു​ടെ ഡി​വി​ഷ​ൻ ബെ​ഞ്ച് ചോ​ദി​ച്ചു.

വാ​ക്സി​ൻ എ​ല്ലാ​വ​ർ​ക്കും ന​ൽ​ക​ണം. ഇ​നി​ നി​ങ്ങ​ൾ പ​ണം ഈ​ടാ​ക്കാ​ൻ പോ​വു​ക​യാ​ണെ​ങ്കി​ൽകൂ​ടി​യും വാ​ക്സി​ൻ ന​ൽ​ക​ണം. കു​ട്ടി​ക​ൾ പോ​ലും അ​തു ത​ന്നെ​യാ​ണ് പ​റ​യു​ന്ന​ത്- കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.


കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രേ സ​ന്ദേ​ശം തു​ട​ർ​ച്ച​യാ​യി കേ​ൾ​പ്പി​ക്കു​ന്ന​തി​നു പ​ക​രം വ്യത്യസ്ത സ​ന്ദേ​ശങ്ങൾ ത​യാ​റാ​ക്ക​ണം. ഓ​ക്സി​ജ​ൻ കോ​ണ്‍സെ​ൻ​ട്രേ​റ്റു​ക​ളു​ടെ​യും സി​ലി​ണ്ട​റു​ക​ളു​ടെ​യും ഉ​പ​യോ​ഗം, വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ലു​ള്ള ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന പ​രി​പാ​ടി​ക​ൾ ടെ​ലി​വി​ഷ​ൻ അ​വ​താ​ര​ക​രെ ഉ​പ​യോ​ഗി​ച്ച് ത​യാ​റാ​ക്കി എ​ല്ലാ ചാ​ന​ലു​ക​ളി​ലും സം​പ്രേ​ഷ​ണം ചെ​യ്തു​കൂ​ടേ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.