പിഎം കിസാൻ നിധി എട്ടാം ഗഡു കർഷകരിലേക്ക്
പിഎം കിസാൻ നിധി  എട്ടാം ഗഡു കർഷകരിലേക്ക്
Saturday, May 15, 2021 1:19 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: രാ​​​ജ്യ​​​ത്തെ ക​​​ർ​​​ഷ​​​ക​​​രു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കു നേ​​​രി​​​ട്ടു ധ​​​ന​​​സ​​​ഹാ​​​യം എ​​​ത്തി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കി​​​സാ​​​ൻ സ​​​മ്മാ​​​ന നി​​​ധി (പി​​​എം-​​​കി​​​സാ​​​ൻ) പ​​​ദ്ധ​​​തി​​​യു​​​ടെ എ​​​ട്ടാം​ ഗ​​​ഡു വി​​​ത​​​ര​​​ണം ചെ​​​യ്തു. ക​​​ർ​​​ഷ​​​ക​​​രു​​​മാ​​​യു​​​ള്ള വീ​​​ഡി​​​യോ കോ​​​ൺ​​​ഫ​​​റ​​​ൻ​​​സി​​​ലാ​​​ണു പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യു​​​ടെ പ്ര​​​ഖ്യാ​​​പ​​​നം.

19,000 കോ​​​ടി​​​യി​​​ല​​​ധി​​​കം രൂ​​​പ 9.5 കോ​​​ടി​​​യി​​​ല​​​ധി​​​കം ഗു​​​ണ​​​ഭോ​​​ക്താ​​​ക്ക​​​ളു​​​ടെ അ​​​ക്കൗ​​​ണ്ടി​​​ലേ​​​ക്കാ​​​ണ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന​​​ത്. രാ​​​ജ്യ​​​ത്തെ സാ​​​ന്പ​​​ത്തി​​​ക ബു​​​ദ്ധി​​​മു​​​ട്ട് അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ചെ​​​റു​​​കി​​​ട ക​​​ർ​​​ഷ​​​ക​​​ർ​​​ക്കാ​​​യി 2019 ലാ​​​ണു കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പി​​​എം കി​​​സാ​​​ൻ പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ​​​ത്. ഡ​​​യ​​​റ​​​ക്ട് ബെ​​​നി​​​ഫി​​​റ്റ് ട്രാ​​​ൻ​​​സ്ഫ​​​ർ (ഡി​​​ബി​​​ടി) രീ​​​തി​​​യി​​​ലു​​​ടെ ഓ​​​ണ്‍ലൈ​​​നാ​​​യാ​​​ണു ക​​​ർ​​​ഷ​​​ക​​​രു​​​ടെ ബാ​​​ങ്ക് അ​​​ക്കൗ​​​ണ്ടു​​​ക​​​ളി​​​ലേ​​​ക്കു പ​​​ണം ന​​​ൽ​​​കു​​​ന്ന​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.