ലോക്ഡൗണ്‍ തുടരണം; ടിപിആർ 10 നു മുകളിലുള്ള ജില്ലകൾ അടച്ചിടണമെന്ന് ഐസിഎംആർ
ലോക്ഡൗണ്‍ തുടരണം; ടിപിആർ 10 നു മുകളിലുള്ള ജില്ലകൾ  അടച്ചിടണമെന്ന് ഐസിഎംആർ
Thursday, May 13, 2021 2:02 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യ ജി​ല്ല​ക​ളി​ൽ ആ​റ് മു​ത​ൽ എ​ട്ട് ആ​ഴ്ച വ​രെ ലോ​ക്ഡൗ​ണ്‍ തു​ട​ര​ണ​മെ​ന്ന് ഇ​ന്ത്യ​ൻ കൗ​ണ്‍സി​ൽ ഫോ​ർ മെ​ഡി​ക്ക​ൽ റി​സ​ർ​ച്ച് മേ​ധാ​വി ഡോ. ​ബ​ൽ​റാം ഭാ​ർ​ഗ​വ. രോ​ഗസ്ഥി​രീ​ക​ര​ണ നി​ര​ക്ക് പ​ത്തു​ ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള ജി​ല്ല​ക​ൾ വ​രുംദി​വ​സ​ങ്ങ​ളി​ലും അ​ട​ഞ്ഞു​ത​ന്നെ കി​ട​ക്ക​ണ​മെ​ന്നാ​ണ് ഐ​സി​എം​ആ​ർ നി​ർ​ദേ​ശി​ച്ച​ത്. കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ൻ ഇ​താ​വ​ശ്യ​മാ​ണെ​ന്നാണ് ഐ​സി​എം​ആ​റി​ന്‍റെ മു​ന്ന​റി​യി​പ്പ്.

ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് വ്യാ​പ​നം കു​റ​യു​ന്നു​ണ്ട്. ഒ​രു ഘ​ട്ട​ത്തി​ൽ 35 ശ​ത​മാ​നം വ​രെ എ​ത്തി​യി​രു​ന്നു. ഇ​ത് 17 ശ​ത​മാ​ന​മാ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ൽ ഉ​ട​ൻത​ന്നെ ലോ​ക്ഡൗ​ണ്‍ പി​ൻ​വ​ലി​ച്ചാ​ൽ അ​ത് ദു​ര​ന്ത​മാ​യി മാ​റു​ം.


രാ​ജ്യ​ത്തെ ജി​ല്ല​ക​ളി​ൽ നാ​ലി​ൽ മൂ​ന്നി​ലും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി പ​ത്തു​ശ​ത​മാ​ന​ത്തി​ന് മു​ക​ളി​ലാ​ണ്. ന്യൂ​ഡ​ൽ​ഹി, മും​ബൈ, ബം​ഗ​ളൂ​രു ഉ​ൾ​പ്പെ​ടെ വ​ലി​യ ന​ഗ​ര​ങ്ങ​ളും അ​തി​തീ​വ്ര വ്യാ​പ​നം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളാ​ണ്. പ​ത്തു​ ശ​ത​മാ​ന​ത്തി​ൽനി​ന്ന് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് അ​ഞ്ചു​ശ​ത​മാ​ന​മാ​യി താ​ഴ്ന്നാ​ലും അ​ടു​ത്ത എ​ട്ടാ​ഴ്ച നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​ര​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.