രാജ്യത്ത് 4,01,078 രോഗികൾകൂടി
രാജ്യത്ത്  4,01,078  രോഗികൾകൂടി
Sunday, May 9, 2021 12:27 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് കു​തി​പ്പ് തു​ട​രു​ന്ന​തി​നി​ടെ രാ​ജ്യ​ത്ത് ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 4,01,078 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. കേ​ര​ളം ഉ​ൾ​പ്പെടെ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്പു​തി​യ രോ​ഗി​ക​ളു​ടെ 70.77 ശ​ത​മാ​ന​വും. മ​ഹാ​രാ​ഷ്‌ട്രയി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ - 54,022.
രാ​ജ്യ​ത്തു ചി​കി​ത്സ​യി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 37,23,446 ആ​യി. ഇ​ത് രാ​ജ്യ​ത്ത് ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ 17.01% ആ​ണ്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​രു​ടെ ആ​കെ എ​ണ്ണ​ത്തി​ൽ 78,282പേ​രു​ടെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി. ഇ​ന്ത്യ​യി​ൽ ചി​കി​ത്സ​യി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ 80.68 ശ​ത​മാ​ന​വും പ​ന്ത്ര​ണ്ടു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ്.


ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​ൽ 23 ല​ക്ഷ​ത്തോ​ളം ഡോ​സ് വാ​ക്സി​ൻ ന​ൽ​കി. വാ​ക്സി​നേ​ഷ​ൻ യ​ജ്ഞ​ത്തി​ന്‍റെ 112-ാമ​ത് ദി​വ​സം ( മെ​യ് 7) 22,97,257 ഡോ​സ് വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്തു. ഇ​തി​ൽ 9,87,909 ഗു​ണ​ഭോ​ക്താ​ക്ക​ൾ ആ​ദ്യ​ഡോ​സ് സ്വീ​ക​രി​ച്ചു.13,09,348 പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു.

രാ​ജ്യ​ത്ത് ഇ​തു​രെ 1,79,30,960 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 81.90 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 3,18,609 പേ​ർ രോ​ഗ​മു​ക്ത​രാ​യി. ഇ​തി​ൽ 71.93 ശ​ത​മാ​ന​വും പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. ഇ​തു​വ​രെ രാ​ജ്യ​വ്യാ​പ​ക​മാ​യി 30 കോ​ടി​യി​ല​ധി​കം പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി. 7.29 ശ​ത​മാ​നം ആ​ണ് പ​രി​ശോ​ധ​ന പോ​സി​റ്റി​വി​റ്റി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.