ഓക്സിജൻ വിതരണം: സുപ്രീംകോടതിയുടെ 12 അംഗ ടാസ്ക് ഫോഴ്സ്
ഓക്സിജൻ വിതരണം: സുപ്രീംകോടതിയുടെ 12 അംഗ ടാസ്ക് ഫോഴ്സ്
Sunday, May 9, 2021 12:27 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​വ്യാ​പ​ക​മാ​യി ശാ​സ്ത്രീ​യ​മാ​യ ഓ​ക്സി​ജ​ൻ വി​ത​ര​ണം ഉ​റ​പ്പുവ​രു​ത്താ​ൻ സു​പ്രീം​കോ​ട​തി പ​ന്ത്ര​ണ്ടം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. സം​സ്ഥാ​ന​ങ്ങ​ൾ​ക്കു ശാ​സ്ത്രീ​യ​മാ​യും യു​ക്ത​വും തു​ല്യ​വു​മാ​യ രീ​തി​യി​ൽ ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് സ​മി​തി​യു​ടെ രൂ​പീ​ക​ര​ണം. സ​മി​തി ഒ​രാ​ഴ്ചയ്ക്കു​ള്ളി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കും. രാ​ജ്യ​ത്തെ മു​ൻ​നി​ര വി​ദ​ഗ്ധ​ർ ടാ​സ്ക് ഫോ​ഴ്സി​ന്‍റെ ഭാ​ഗ​മാ​കു​മെ​ന്ന് സു​പ്രീം​കോ​ട​തി വ്യ​ക്ത​മാ​ക്കി.

രാ​ജ്യം ഇ​തു വ​രെ ക​ണ്ടി​ട്ടി​ല്ലാ​ത്ത ത​ര​ത്തി​ലു​ള്ള മാ​നു​ഷി​ക പ്ര​തി​സ​ന്ധി​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​നാ​യ​ണ് പ​ന്ത്ര​ണ്ടം​ഗ ടാ​സ്ക് ഫോ​ഴ്സി​നെ രൂ​പീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ടാ​സ്ക് ഫോ​ഴ്സ് പി​ന്നീ​ട് കേ​ന്ദ്ര സ​ർ​ക്കാ​രി​നും സു​പ്രീം​കോ​ട​തി​ക്കും റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

പ​ശ്ചി​മ​ബം​ഗാ​ൾ ആ​രോ​ഗ്യ-​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല മു​ൻ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​ബ​ബ​തോ​ഷ് ബി​ശ്വാ​സ്, മേ​ദാ​ന്ത ആ​ശു​പ​ത്രി ചെ​യ​ർ​പേ​ഴ്സ​ൻ ഡോ. ​ന​രേ​ഷ് ടെ​ഹ്റാ​ൻ, ഗം​ഗാ​റാം ആ​ശു​പ​ത്രി ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ദേ​വേ​ന്ദ​ർ സിം​ഗ് റാ​ണ, ബം​ഗ​ളൂ​രു നാ​രാ​യ​ണ ഹെ​ൽ​ത്ത് കെ​യ​ർ ചെ​യ​ർ​പേ​ഴ്സ​ൺ ഡോ. ​ദേ​വി പ്ര​സാ​ദ് ഷെ​ട്ടി, വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് പ്ര​ഫ​സ​ർ ഡോ. ​ഗ​ഗ​ൻ​ദീ​പ് കാം​ഗ്, വെ​ല്ലൂ​ർ ക്രി​സ്ത്യ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡ​യ​റ​ക്ട​ർ ഡോ. ​ജെ.​വി. പീ​റ്റ​ർ, ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി ഡ​യ​റ​ക്ട​ർ ഡോ. ​രാ​ഹു​ൽ പ​ണ്ഡി​റ്റ്, ഗം​ഗാ​റാം ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ ഡോ. ​സൗ​മി​ത്ര യാ​ദ​വ്, ഡ​ൽ​ഹി ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ലി​വ​ർ ആ​ൻ​ഡ് ബി​ലി​യ​റി സ​യ​ൻ​സ് പ്ര​ഫ​സ​ർ ഡോ. ​ശി​വ്കു​മാ​ർ സ​രി​ൻ, മും​ബൈ ബ്രീ​ച്ച് കാ​ൻ​ഡി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഡോ. ​സ​രീ​ർ ഉ​ദ്വാ​ദി​യ, കേ​ന്ദ്ര ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. ഓ​ക്സി​ജ​ൻ ക്ഷാ​മ​വും വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​വി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തേ​ണ്ട​ത് പ്ര​സ്തു​ത സ​മി​തി ആ​യി​രി​ക്കും.


ഭാ​വി​യി​ലും ഓ​ക്സി​ജ​ൻ വി​ത​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളു​ടെ പൂ​ർ​ണ ചു​മ​ത​ല ഈ ​സ​മി​തി​ക്കാ​യി​രി​ക്കും.

സം​സ്ഥാ​ന​ങ്ങ​ളു​ടെ ആ​വ​ശ്യ​ക​ത​യ്ക്ക് അ​നു​സ​രി​ച്ചു​ള്ള ഓ​ക്സി​ജ​ൻ വി​ത​ര​ണ​ത്തി​നും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന പ​രി​ഹാ​ര​ങ്ങ​ൾ​ക്കും മേ​ൽ​നോ​ട്ടം വ​ഹി​ക്കേ​ണ്ട​തും ശി​പാ​ർ​ശ​ക​ൾ ന​ൽ​കേ​ണ്ട​തും ഈ ​സ​മി​തി​യാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.