മോദിയെ വിമർശിച്ചതിന് സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കി
മോദിയെ വിമർശിച്ചതിന് സച്ചിദാനന്ദനെ ഫേസ്ബുക്ക് വിലക്കി
Sunday, May 9, 2021 12:27 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ​യും ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യെ​യും പ​രി​ഹ​സി​ക്കു​ന്ന ഒ​രു പ​ര​സ്യ​വും വീ​ഡി​യോ​യും ഷെ​യ​ർ ചെ​യ്ത​തി​നു പ്ര​മു​ഖ ക​വി പ്ര​ഫ. കെ. ​സ​ച്ചി​ദാ​ന​ന്ദ​ന് ഫേ​സ്ബു​ക്കി​ന്‍റെ വി​ല​ക്ക്. ഒ​രാ​ഴ്ച​ത്തേ​ക്ക് സ്വ​ന്തം ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ലി​ൽ എ​ഴു​തു​ന്ന​തി​ൽ നി​ന്നാണു വിലക്ക്.

വി​ല​ക്കി​നെ​ക്കു​റി​ച്ച് സ​ച്ചി​ദാ​ന​ന്ദ​ൻ എ​ഴു​തി​യ കു​റി​പ്പ് - “ഇ​ന്ന​ലെ (വെ​ള്ളി) രാ​ത്രി​യാ​ണ് എ​നി​ക്ക് ഫേ​സ്ബു​ക്ക് വി​ല​ക്കു വ​ന്ന​ത്. അ​മി​ത് ഷാ​യെ​യും കേ​ര​ള​ത്തി​ലെ ബി​ജെ​പി​യു​ടെ പ​രാ​ജ​യ​ത്തെ​യും കു​റി​ച്ചു​ള്ള ന​ർ​മം ക​ല​ർ​ന്ന ഒ​രു വീ​ഡി​യോ​യും മോ​ഡി​യെ​ക്കു​റി​ച്ച് ’ക​ണ്ട​വ​രു​ണ്ടോ’ എ​ന്ന ഒ​രു ന​ർ​മ​ര​സ​ത്തി​ലു​ള്ള പ​ര​സ്യ​വും -ര​ണ്ടും എ​നി​ക്ക് വാ​ട്സ​പ്പി​ൽ അ​യ​ച്ചു കി​ട്ടി​യ​താ​ണ്- പോ​സ്റ്റ് ചെ​യ്ത​പ്പോ​ഴാ​ണ് ഇ​തു​ണ്ടാ​യ​ത്. ഏ​പ്രി​ൽ 21-ന് ​ഒ​രു താ​ക്കീ​തു കി​ട്ടി​യി​രു​ന്നു- അ​ത് ഒ​രു ഫ​ലി​തം നി​റ​ഞ്ഞ ക​മ​ന്‍റി​നാ​യി​രു​ന്നു. അ​തി​നും മു​ന്പും പ​ല ക​മ​ന്‍റുക​ളും അ​പ്ര​ത്യ​ക്ഷ​മാ​കാ​റു​ണ്ട്. താ​ക്കീ​ത് നേ​രി​ട്ട് ഫേ​സ്ബു​ക്കി​ൽ നി​ന്നാ​ണ് വ​ന്ന​ത്. മേ​യ് ഏ​ഴി​ന്‍റെ അ​റി​യി​പ്പി​ൽ പ​റ​ഞ്ഞ​ത് ഞാ​ൻ പോ​സ്റ്റ്ചെ​യ്യു​ന്ന​തും ക​മ​ന്‍റ് ചെ​യ്യു​ന്ന​തും ലൈ​ക്ക് ചെ​യ്യു​ന്ന​തു​മെ​ല്ലാം 24 മ​ണി​ക്കൂ​ർ നേ​ര​ത്തേ​ക്ക് വി​ല​ക്കി​യി​രി​ക്കു​ന്നു”-അദ്ദേഹം കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.