കോവിഡ് രോഗിയെ മാറ്റാൻ ഒരു ലക്ഷം രൂപ; ഡോക്ടർ അറസ്റ്റിൽ
കോവിഡ് രോഗിയെ മാറ്റാൻ ഒരു ലക്ഷം രൂപ; ഡോക്ടർ അറസ്റ്റിൽ
Sunday, May 9, 2021 12:26 AM IST
ന്യൂ​ഡ​ൽ​ഹി: കോവിഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി​രി​ക്കേ കോ​വി​ഡ് രോ​ഗി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ഒ​രു ല​ക്ഷത്തിലേറെ രൂ​പ വാങ്ങിച്ച ഡോ​ക്ട​ർ അ​റ​സ്റ്റി​ൽ. അ​മി​ത​ചാ​ർ​ജ് ഈ​ടാ​ക്കി​യ ആം​ബു​ല​ൻ​സ് ഉ​ട​മ കൂ​ടി​യാ​യ ഡോ​ക്ട​റെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

കൊ​റോ​ണ രോ​ഗി​ക​ളെ കൊ​ണ്ടു​പോ​കു​ന്ന​തി​ന് ര​ണ്ടുമു​ത​ൽ മൂ​ന്നി​ര​ട്ടി വ​രെ അ​ധി​ക​ചാ​ർ​ജ് ഇ​യാ​ൾ ഈ​ടാ​ക്കി​യി​രു​ന്നെ​ന്ന് ഡ​ൽ​ഹി പോ​ലീ​സ് പ​റ​ഞ്ഞു. ഗു​രു​ഗ്രാ​മി​ൽ നി​ന്നും ലു​ധി​യാ​ന​യി​ലേ​ക്ക് ഒ​രു രോ​ഗി​യെ മാ​റ്റാ​നാ​യി 1.20 ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്.

കാ​ർ​ഡി​യാ​കെ​യ​ർ ആം​ബു​ല​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന പേ​രി​ൽ ആം​ബു​ല​ൻ​സ് സ​ർ​വീ​സ് ക​ന്പ​നി ന​ട​ത്തി വ​ന്ന മി​മോ കു​മാ​ർ ബി​ന്ദ്വാ​ൾ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കോ​വി​ഡ് പോ​സി​റ്റീ​വാ​യ അ​മ്മ​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റാ​ൻ ശ്ര​മി​ച്ച അ​മ​ൻ​ദീ​പ് കൗ​റി​ൽ നി​ന്നാ​ണ് അ​മി​ത​പ​ണം വാ​ങ്ങി​യ​ത്. ആ​ദ്യം 1.40 ല​ക്ഷം രൂ​പ​യാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ സ്വ​ന്ത​മാ​യി ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ സം​ഘ​ടി​പ്പി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തോ​ടെ ചാ​ർ​ജ് 1.20 ല​ക്ഷം രൂ​പാ​യാ​യി കു​റ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് അ​മ​ൻ​ദീ​പ് പ​റ​ഞ്ഞു. ഇ​തി​ൽ 95,000 രൂ​പ ആം​ബു​ല​ൻ​സ് ക​ന്പ​നി​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ലേ​ക്ക് മു​ൻ​കൂ​റാ​യി നി​ക്ഷേ​പി​ച്ചു.​ക​ഴി​ഞ്ഞ ഒ​രു മാ​സ​മാ​യി നി​ര​വ​ധി പേ​രി​ൽ നി​ന്നും ഇ​യാ​ൾ അ​മി​ത​പ​ണം വാ​ങ്ങി​യ​താ​യി അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. തു​ട​ർ​ന്നാ​യി​രു​ന്നു അ​റ​സ്റ്റ്. ഐ​പി​സി സെ​ക്ഷ​ൻ 420 പ്ര​കാ​ര​മാ​ണ് കേ​സ് ചാ​ർ​ജ്ജ് ചെ​യ്തി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.