ജയിലുകളിലെ തിരക്കു കുറയ്ക്കാൻ സുപ്രീംകോടതി നിർദേശം
ജയിലുകളിലെ തിരക്കു കുറയ്ക്കാൻ സുപ്രീംകോടതി നിർദേശം
Sunday, May 9, 2021 12:26 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ രൂ​ക്ഷ​ത ക​ണ​ക്കി​ലെ​ടു​ത്ത് ജ​യി​ലു​ക​ളി​ലെ തി​ര​ക്ക് കു​റ​യ്ക്കാ​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി സു​പ്രീം​കോ​ട​തി. ഗു​രു​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ൾ അ​ല്ലാ​ത്ത സം​ഭ​വ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ഒ​ഴി​വാ​ക്ക​ണമെ​ന്നാ​ണു പ്ര​ധാ​ന നി​ർ​ദേ​ശം. ഏ​ഴു വ​ർ​ഷ​ത്തി​ൽ കു​റ​വ് ത​ട​വുശി​ക്ഷ ല​ഭി​ക്കു​ന്ന കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​മെ​ന്നാ​ണ് ചീ​ഫ് ജ​സ്റ്റീ​സ് എ​ൻ.​വി ര​മ​ണ അ​ധ്യ​ക്ഷ​നാ​യ സു​പ്രീം​കോ​ട​തി ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

ത​ട​വു​കാ​രു​ടെ മോ​ച​ന​ത്തി​നാ​യി ക​ഴി​ഞ്ഞ വ​ർ​ഷം രൂ​പീ​ക​രി​ച്ച ഉ​ന്ന​താ​ധി​കാ​ര സ​മി​തി ന​ട​പ​ടി​യെ​ടു​ക്ക​ണം. ഈ ​സ​മി​തി രൂ​പീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത സം​സ്ഥാ​ന​ങ്ങ​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് അ​തി​നു​ള്ള ന​ട​പ​ടി​ക​ളും സ്വീ​ക​രി​ക്ക​ണം. ക​ഴി​ഞ്ഞ വ​ർ​ഷം കോ​വി​ഡ് കാ​ല​ത്ത് പു​റ​ത്തു വി​ട്ട എ​ല്ലാ കു​റ്റ​വാ​ളി​ക​ളെ​യും ഇ​ത്ത​വ​ണ​യും മോ​ചി​പ്പി​ക്കുന്നകാര്യം സ​മി​തി പ​രി​ഗ​ണി​ക്ക​ണം. താ​ത്കാ​ലി​ക​മാ​യി മോ​ചി​പ്പി​ക്കു​ന്ന കു​റ്റ​വാ​ളി​ക​ൾ​ക്ക് ഏ​റ്റ​വും ചു​രു​ങ്ങി​യ​ത് 90 ദി​വ​സ​ത്തെ പ​രോ​ൾ ആ​ണ് അ​നു​വ​ദി​ക്കേ​ണ്ട​ത്. സ​മി​തി​യു​ടെ തീ​രു​മാ​ന​ങ്ങ​ളും ജ​യി​ലു​ക​ളി​ലെ സ്ഥ​ല സൗ​ക​ര്യ​ങ്ങ​ളും സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.