യുകെയിലേക്ക് അയയ്ക്കാനിരുന്ന 50 ലക്ഷം ഡോസ് കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കും
യുകെയിലേക്ക് അയയ്ക്കാനിരുന്ന 50 ലക്ഷം ഡോസ്  കോവിഷീൽഡ് വാക്സിൻ ഇന്ത്യയിൽ ഉപയോഗിക്കും
Saturday, May 8, 2021 1:48 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: യു​​​കെ​​​യി​​​ലേ​​​ക്കു ക​​​യ​​​റ്റി അ​​​യ​​​യ്ക്കാ​​​ൻ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് നീ​​​ക്കി​​​വ​​​ച്ചി​​​രു​​​ന്ന 50 ല​​​ക്ഷം ഡോ​​​സ് കോ​​​വി​​​ഷീ​​​ൽ​​​ഡ് വാ​​​ക്സി​​​ൻ ഇ​​​ന്ത്യ​​​യി​​​ലെ 18-44 പ്രാ​​​യ​​​ക്കാ​​​രു​​​ടെ വാ​​​ക്സി​​​നേ​​​ഷ​​​ന് ഉ​​​പ​​​യോ​​​ഗി​​​ക്കും. 21 സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ലു​​​മാ​​​ണു വാ​​​ക്സി​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ക. ഇ​​​ന്ത്യ​​​യി​​​ൽ കോ​​​വി​​​ഡ് വ്യാ​​​പ​​​നം അ​​​തി​​​രൂ​​​ക്ഷ​​​മാ​​​യ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്കു വാ​​ക്സി​​ൻ ന​​ല്കാ​​ൻ ഈ​​യി​​ടെ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് കേ​​ന്ദ്ര സ​​ർ​​ക്കാ​​രി​​ന്‍റെ അ​​നു​​മ​​തി തേ​​ടി​​യി​​രു​​ന്നു.

50 ല​​​ക്ഷം ഡോ​​​സ് വാ​​​ക്സി​​​ൻ യു​​​കെ​​​യി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാ​​​ൻ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് മാ​​​ർ​​​ച്ച് 23നു ​​​കേ​​​ന്ദ്ര ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി തേ​​​ടി​​​യി​​​രു​​​ന്നു. അ​​​സ്ട്ര​​​സെ​​​നെ​​​ക്ക​​​യു​​​മാ​​​യി സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ ഉ​​​ണ്ടാ​​​ക്കി​​​യ ക​​​രാ​​​ർ​​​പ്ര​​​കാ​​​ര​​​മാ​​​ണി​​​ത്. അ​​തേ​​സ​​മ​​യം, വാ​​​ക്സി​​​ൻ ക​​​യ​​​റ്റി അ​​​യ​​​യ്ക്കു​​​ന്ന​​​ത് ഇ​​​ന്ത്യ​​​യി​​​ലെ വാ​​​ക്സി​​​നേ​​​ഷ​​​ൻ പ​​​ദ്ധ​​​തി​​​യെ ബാ​​​ധി​​​ക്കി​​​ല്ലെ​​​ന്നു സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഉ​​​റ​​​പ്പു ന​​​ല്കി​​​യി​​​രു​​​ന്നു.


വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കാ​​​ൻ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടാ​​​ൻ ആ​​​രോ​​​ഗ്യ​​​മ​​​ന്ത്രാ​​​ല​​​യം സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കു നി​​​ർ​​​ദേ​​​ശം ന​​​ല്കി. ഏ​​​താ​​​നും സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് 3,50,000 ഡോ​​​സും മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക് 1,00,000 ഡോ​​​സ്, 50,000 ഡോ​​​സ് എ​​​ന്ന ക​​​ണ​​​ക്കി​​​ലും വാ​​​ക്സി​​​ൻ ല​​​ഭി​​​ക്കും.

കോ​​​വി​​​ഡ്-19 വാ​​​ക്സി​​​ൻ അ​​​സ്ട്ര​​​സെ​​​നെ​​​ക്ക എ​​​ന്ന പേ​​​രി​​​ലാ​​​ണ് വാ​​​ക്സി​​​ൻ അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ത്. ഓ​​​ക്സ്ഫ​​​ഡ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി​​​യും സ്വീ​​​ഡി​​​ഷ്-​​​ബ്രി​​​ട്ടീ​​​ഷ് ക​​​ന്പ​​​നി​​​യാ​​​യ അ​​​സ്ട്ര​​​സെ​​​നെ​​​ക്ക​​​യും ചേ​​​ർ​​​ന്നു വി​​​ക​​​സി​​​പ്പി​​​ച്ച വാ​​​ക്സി​​​ൻ നി​​​ർ​​​മി​​​ക്കു​​​ന്ന​​​ത് ലോ​​​ക​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ വാ​​​ക്സി​​​ൻ നി​​​ർ​​​മാ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ സി​​​റം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് ഇ​​​ന്ത്യ​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.