നിയന്ത്രണം ശക്തമാക്കിയാൽ മൂന്നാം തരംഗം തടയാമെന്നു ഡോ. കെ. വിജയരാഘവൻ
നിയന്ത്രണം ശക്തമാക്കിയാൽ മൂന്നാം തരംഗം  തടയാമെന്നു ഡോ. കെ. വിജയരാഘവൻ
Saturday, May 8, 2021 1:48 AM IST
ന്യൂ​ഡ​ൽ​ഹി: ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം ത​ട​ഞ്ഞു നി​ർ​ത്താ​നാ​യേ​ക്കു​മെ​ന്നു കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ പ്രി​ൻ​സി​പ്പ​ൽ ശാ​സ്ത്ര ഉ​പ​ദേ​ശ​ക​ൻ ഡോ. ​കെ. വി​ജ​യ​രാ​ഘ​വ​ൻ. ശ​ക്ത​മാ​യ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചാ​ൽ കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗം എ​ല്ലാ​യി​ട​ത്തേ​ക്കും വ്യാ​പി​ക്കി​ല്ല. സം​സ്ഥാ​ന​ങ്ങ​ളി​ൽ ജി​ല്ല​ക​ളി​ലും പ്രാ​ദേ​ശി​ക ത​ല​ങ്ങ​ളി​ലും അ​ട​ക്കം മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ എ​ങ്ങ​നെ ന​ട​പ്പാ​ക്കു​ന്നു എ​ന്ന​തി​ന് അ​നു​സ​രി​ച്ചി​രി​ക്കും മൂ​ന്നാം ത​രം​ഗ​ത്തി​ന്‍റ വ​ര​വെ​ന്നും ഡോ. ​വി​ജ​യ​രാ​ഘ​വ​ൻ പ​റ​ഞ്ഞു.

കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​ത്തെ ത​ള്ളി​ക്ക​ള​യാ​നാ​കി​ല്ലെ​ന്നും എ​പ്പോ​ൾ എ​ത്ര​മാ​ത്രം വ്യാ​പി​ക്കും എ​ന്നു പ​റ​യാ​ൻ ക​ഴി​യി​ല്ലെ​ന്നും ഡോ. ​വി​ജ​യ​രാ​ഘ​വ​ൻ ക​ഴി​ഞ്ഞ ദി​വ​സം മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു. രാ​ജ്യ​ത്ത് കോ​വി​ഡ് അ​തി​രൂ​ക്ഷ​മാ​യി പ​ട​രു​ക​യാ​ണ്. 12 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ഒ​രു ല​ക്ഷ​ത്തി​ന് മു​ക​ളി​ൽ ആ​ക്ടീ​വ് കേ​സു​ക​ളു​ണ്ട്. 24 സം​സ്ഥാ​ന​ങ്ങ​ളി​ൽ പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​മാ​ണെ​ന്നാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പ​റ​യു​ന്ന​ത്.


നി​ല​വി​ലെ രോ​ഗ വ്യാ​പ​നം ഇ​ന്ത്യ​ൻ വൈ​റ​സി​ന്‍റെ ഇ​ര​ട്ട വ​ക​ഭേ​ദം വ​ന്ന​തി​ൽ നി​ന്നാ​ണ്. വൈ​റ​സി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​ങ്ങ​ൾ വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വാ​ക്സി​നു​ക​ളി​ലും അ​തി​ന് അ​നു​സൃ​ത​മാ​യ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​ക​ണ​മെ​ന്നും ഡോ. ​വി​ജ​യ​രാ​ഘ​വ​ൻ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.