സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്കു മാറ്റി
സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്കു മാറ്റി
Saturday, May 8, 2021 1:48 AM IST
ന്യൂ​ഡ​ൽ​ഹി: സു​പ്രീംകോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം എ​യിം​സി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്ന മ​ല​യാ​ളി മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദി​ഖ് കാ​പ്പ​നെ വീ​ണ്ടും മ​ഥു​ര ജ​യി​ലി​ലേ​ക്കു മാ​റ്റി. ഭാ​ര്യ​യെ​യോ അ​ഭി​ഭാ​ഷ​ക​നെ​യോ അ​റി​യി​ക്കാ​തെ​യാ​ണ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സി​ന്‍റെ നീ​ക്കം. കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വാ​യോ എ​ന്ന് ഉ​റ​പ്പ് വ​രു​ത്താ​തെ സി​ദ്ദി​ഖി​നെ ര​ഹ​സ്യ​മാ​യി നി​ർ​ബ​ന്ധ​പൂ​ർ​വം ഡി​സ്ചാ​ർ​ജ് ചെ​യ്യി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് സി​ദ്ദി​ഖി​ന്‍റെ ഭാ​ര്യ റെ​യ്ഹാ​ന​ത്ത് ആ​രോ​പി​ച്ചു.


കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് സു​പ്രീംകോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഡ​ൽ​ഹി​യി​ലെ എ​യിം​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.