കേന്ദ്രജീവനക്കാർക്ക് ഇളവ്; ഗർഭിണികളും അംഗപരിമിതരും ഓഫീസിൽ വരേണ്ട
Saturday, May 8, 2021 1:14 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​യി തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള മാ​ർ​ഗ​രേ​ഖ​യി​ൽ ഇ​ള​വ്. ഗ​ർ​ഭി​ണി​ക​ളും അം​ഗ​പ​രി​മി​ത​രും ഓ​ഫീ​സി​ൽ വ​രേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി. പ​ക​രം അ​വ​ർ വീ​ട്ടി​ൽ ഇ​രു​ന്ന് ജോ​ലി ചെ​യ്താ​ൽ മ​തി​യാ​കും.

നി​ല​വി​ൽ രാ​ജ്യ​ത്ത് ആ​ശു​പ​ത്രി​ക​ൾ കോ​വി​ഡ് രോ​ഗി​ക​ളെ കൊ​ണ്ട് നി​റ​യു​ക​യാ​ണ്. ഓ​ക്സി​ജ​ൻ പോ​ലെ ചി​കി​ത്സ​യ്ക്ക് ആ​വ​ശ്യ​മാ​യ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ ക്ഷാ​മ​വും നേ​രി​ടു​ന്നു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ ഹാ​ജ​രാ​കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മാ​ർ​ഗ​രേ​ഖ പു​തു​ക്കി​യ​ത്. വി​വി​ധ മ​ന്ത്രാ​ല​യ​ങ്ങ​ളി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ളി​ലെ​യും സെ​ക്ര​ട്ട​റി​മാ​ർ ഓ​ഫീ​സി​ൽ ജീ​വ​ന​ക്കാ​ർ എ​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ഇ​തു സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.


കേ​ന്ദ്ര​സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ൽ ജീ​വ​ന​ക്കാ​ർ​ക്കു​ള്ള നി​യ​ന്ത്ര​ണം മെ​യ് 31 വ​രെ നീ​ട്ടി​യ​താ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ അ​റി​യി​ച്ചു. അ​ണ്ട​ർ സെ​ക്ര​ട്ട​റി മു​ത​ൽ താ​ഴെ ത​ട്ടി​ലു​ള്ള ജീ​വ​ന​ക്കാ​ർ വ​രെ​യു​ള്ള വി​ഭാ​ഗം ജീ​വ​ന​ക്കാ​രി​ൽ 50 ശ​ത​മാ​നം ഓ​ഫീ​സി​ൽ എ​ത്തി​യാ​ൽ മ​തി. ഓ​ഫീ​സി​ൽ എ​ത്തു​ന്ന​തി​ന് വ്യ​ത്യ​സ്ത സ​മ​യ​ക്ര​മം നി​ശ്ച​യി​ച്ച് ആ​ൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്ക​ണം. അ​തി​വ്യാ​പ​ന മേ​ഖ​ല​ക​ളി​ൽനി​ന്ന് വ​രു​ന്ന​വ​ർ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.