ഛോട്ടാ രാജൻ മരിച്ചില്ലെന്ന് തിഹാർ ജയിൽ അധികൃതർ
ഛോട്ടാ രാജൻ മരിച്ചില്ലെന്ന് തിഹാർ ജയിൽ അധികൃതർ
Saturday, May 8, 2021 1:14 AM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ധോ​​ലോ​​ക നാ​​യ​​ക​​ൻ ഛോട്ടാ ​​രാ​​ജ​​ൻ(61) കോ​​വി​​ഡ് ബാ​​ധി​​ച്ചു മ​​രി​​ച്ചു​​വെ​​ന്ന വാ​​ർ​​ത്ത നി​​ഷേ​​ധി​​ച്ച് തി​​ഹാ​​ർ ജ​​യി​​ൽ അ​​ധി​​കൃ​​ത​​ർ. ഏ​​പ്രി​​ൽ 22നു ​​ജ​​യി​​ലി​​ൽ​​വ​​ച്ച് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച ഛോട്ടാ​​രാ​​ജ​​നെ 24ന് ​​ഡ​​ൽ​​ഹി എ​​യിം​​സി​​ൽ പ്ര​​വേ​​ശി​​പ്പി​​ച്ചി​​രു​​ന്നു. 2015ൽ ​​ഇ​​ന്തോ​​നേ​​ഷ്യ​​യി​​ലെ ബാ​​ലി​​യി​​ൽ​​നി​​ന്ന് ഇ​​ന്ത്യ​​യി​​ലേ​​ക്കു നാ​​ടു​​ക​​ട​​ത്ത​​പ്പെ​​ട്ട ഛോട്ടാ​​രാ​​ജ​​ൻ അ​​ന്നു​​മു​​ത​​ൽ തി​​ഹാ​​ർ ജ​​യി​​ലി​​ലാ​​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.