സിബിഎസ്ഇ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് വാക്സിൻ: നിലപാട് തേടി ഡൽഹി ഹൈക്കോടതി
സിബിഎസ്ഇ 10, 12 ക്ലാസുകളിലെ വിദ്യാർഥികൾക്ക് വാക്സിൻ: നിലപാട് തേടി ഡൽഹി ഹൈക്കോടതി
Saturday, May 8, 2021 1:14 AM IST
ന്യൂ​ഡ​ൽ​ഹി: സി​ബി​എ​സ്ഇ 10, 12 ക്ലാ​സു​ക​ളി​ലെ ബോ​ർ​ഡ് പ​രീ​ക്ഷ എ​ഴു​തു​ന്ന എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വാ​ക്സി​ൻ ന​ൽ​ക​ണ​മെ​ന്ന ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ​യും ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ​യും നി​ല​പാ​ട് തേ​ടി.

ചീ​ഫ് ജ​സ്റ്റീ​സ് ഡി.​എ​ൻ. പ​ട്ടേ​ൽ, ജ​സ്റ്റീ​സ് ജ​സ്മീ​ത് സിം​ഗ് എ​ന്നി​വ​രു​ടെ ബെ​ഞ്ചാ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തോ​ടും ഡ​ൽ​ഹി വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​നോ​ടും നി​ല​പാ​ട് ആ​രാ​ഞ്ഞ​ത്. മൂ​ന്ന് അ​ഭി​ഭാ​ഷ​ക​രാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. 18 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്ന കാ​ര്യ​ത്തി​ലും ഹൈ​ക്കോ​ട​തി നി​ല​പാ​ട് തേ​ടി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, സി​ബി​എ​സ്ഇ ഈ ​വ​ർ​ഷ​ത്തെ പ​ത്താം ക്ലാ​സ് പ​രീ​ക്ഷ റ​ദ്ദാ​ക്കി​യ​താ​യും 12-ാം ക്ലാ​സ് പ​രീ​ക്ഷ മാ​റ്റി​വെ​ച്ച​താ​യും കേ​ന്ദ്ര​ത്തി​ന്‍റെ​യും ഡ​ൽ​ഹി സ​ർ​ക്കാ​രി​ന്‍റെ​യും അ​ഭി​ഭാ​ഷ​ക​ർ കോ​ട​തി​യെ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.