കോൺഗ്രസിന്‍റെ തോൽവി പരിശോധിക്കണം: കപിൽ
കോൺഗ്രസിന്‍റെ തോൽവി പരിശോധിക്കണം: കപിൽ
Friday, May 7, 2021 12:50 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ളം, ആ​സാം, പ​ശ്ചി​മ ബം​ഗാ​ൾ, പു​തു​ച്ചേ​രി സം​സ്ഥാ​ന​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​ത്തെ​ക്കു​റി​ച്ചു കോ​ണ്‍ഗ്ര​സ് നി​ശ്ച​യ​മാ​യും പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു മു​തി​ർ​ന്ന നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ക​പി​ൽ സി​ബ​ൽ. ഇ​ക്കാ​ര്യ​ത്തെ​ക്കു​റി​ച്ച് ഇ​പ്പോ​ൾ കൂ​ടു​ത​ൽ പ​റ​യു​ന്നി​ല്ലെ​ന്നും എ​ന്നാ​ൽ ഉ​ചി​ത​മാ​യ സ​മ​യ​ത്തു പ്ര​തി​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം പ​റ​യും. ഇ​പ്പോ​ൾ കോ​വി​ഡ്-19​ൽ ജ​ന​ങ്ങ​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി എ​ല്ലാ പാ​ർ​ട്ടി​ക​ളും യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും ക​പി​ൽ ഓ​ർ​മി​പ്പി​ച്ചു. അ​ടു​ത്തി​ടെ ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ കോ​ണ്‍ഗ്ര​സി​നു ന​ല്ല പ്ര​ക​ട​നം ന​ട​ത്താ​നാ​യി​ല്ല. ആ​സാ​മി​ലും കേ​ര​ള​ത്തി​ലും തോ​റ്റു. പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒ​രു സീ​റ്റു പോ​ലും ജ​യി​ക്കാ​നാ​യി​ല്ല. പാ​ർ​ട്ടി​യി​ൽ ഇ​തേ​ക്കു​റി​ച്ചു ശ​ബ്ദം ഉ​യ​രു​ന്പോ​ൾ ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്ക​ണം.


മ​ഹാ​മാ​രി​യു​ടെ മേ​ൽ വി​ജ​യം നേ​ടു​മെ​ന്ന് എ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു ന​ൽ​ക​ണ​മെ​ന്നു ക​പി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ വേ​റെ​യാ​ണ്. ജീ​വ​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും പ്ര​ശ്ന​മാ​ണി​പ്പോ​ഴ​ത്തേ​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. അ​ഹ​ന്ത, പ​ണ​ക്കൊ​ഴു​പ്പ്, അ​ധി​കാ​ര​ഗ​ർ​വ്, രാ​ഷ്‌ട്രീ​യ​ത്തി​നു വേ​ണ്ടി ജ​യ് ശ്രീ​റാം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്ത​ൽ, വി​ഭ​ജ​ന അ​ജ​ൻ​ഡ, തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​ൻ എ​ന്നി​വ​യു​ടെ പ​രാ​ജ​യ​മാ​ണ് ബം​ഗാ​ളി​ൽ ഉ​ണ്ടാ​യ​തെ​ന്നു ക​പി​ൽ സി​ബ​ൽ പ​റ​ഞ്ഞു. ഇ​തി​നെ​തി​രേ നി​ന്നാ​ണു മ​മ​ത ബാ​ന​ർ​ജി ജ​യി​ച്ച​ത്. അ​വ​രെ അ​ഭി​ന​ന്ദി​ക്കു​ന്നു. കോ​ണ്‍ഗ്ര​സി​ൽ സം​ഘ​ട​നാ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​പ്പെ​ട്ട ജി-23 ​ഗ്രൂ​പ്പി​ലെ ഗു​ലാം ന​ബി ആ​സാ​ദ്, മ​നീ​ഷ് തി​വാ​രി, ആ​ന​ന്ദ് ശ​ർ​മ, ശ​ശി ത​രൂ​ർ തു​ട​ങ്ങി​യ​വ​രും ക​പി​ലി​നു പു​റ​മെ മ​മ​ത​യെ അ​ഭി​ന​ന്ദി​ച്ചി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.