തമിഴ് ഹാസ്യതാരം പാണ്ഡു അന്തരിച്ചു
തമിഴ് ഹാസ്യതാരം പാണ്ഡു അന്തരിച്ചു
Friday, May 7, 2021 12:50 AM IST
ചെ​​​ന്നൈ: പ്ര​​​ശ​​​സ്ത ത​​​മി​​​ഴ് ഹാ​​​സ്യ​​​താ​​​രം പാ​​​ണ്ഡു(74) കോ​​​വി​​​ഡ് ബാ​​​ധി​​​ച്ചു മ​​​രി​​​ച്ചു. ചെ​​​ന്നൈ​​​യി​​​ലെ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. ഭാ​​​ര്യ കു​​​മു​​​ദ​​​വും കോ​​​വി​​​ഡ് ബാ​​​ധി​​​ച്ച് ഇ​​​തേ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​നി​​​ടെ അ​​​ഞ്ഞൂ​​​റി​​​ലേ​​​റെ സി​​​നി​​​മ​​​ക​​​ളി​​​ൽ അ​​​ഭി​​​ന​​​യി​​​ച്ച പാ​​​ണ്ഡു മു​​​ഖ​​​ഭാ​​​വ​​​ങ്ങ​​​ൾ​​​കൊ​​​ണ്ടും ശ​​​രീ​​​ര​​​ഭാ​​​ഷ​​​കൊ​​​ണ്ടും ശ്ര​​​ദ്ധേ​​​യ​​​നാ​​​യി​​​രു​​​ന്നു.

മാ​​​ന​​​വ​​​ൻ, ന​​​ടി​​​ക​​​ർ, ഗി​​​ല്ലി, അ​​​യ്യ​​​ർ ഐ​​​പി​​​എ​​​സ്, പോ​​​ക്കി​​​രി, സി​​​ങ്കം തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി സി​​​നി​​​മ​​​ക​​​ളി​​​ൽ പാ​​​ണ്ഡു ശ്ര​​​ദ്ധേ​​​യ ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ളെ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചി​​​ട്ടു​​​ണ്ട്. ഇ​​​ന്ത നി​​​ലൈ മാ​​​റും ആ​​​ണ് അ​​​വ​​​സാ​​​ന ചി​​​ത്രം. പാ​​​ണ്ഡു​​​വി​​​ന്‍റെ നി​​​ര്യാ​​​ണ​​​ത്തി​​​ൽ നി​​​യു​​​ക്ത ത​​​മി​​​ഴ്നാ​​​ട് മു​​​ഖ്യ​​​മ​​​ന്ത്രി എം.​​​കെ. സ്റ്റാ​​​ലി​​​നും അ​​​ണ്ണാ ഡി​​​എം​​​കെ നേ​​​താ​​​ക്ക​​​ളാ​​​യ എ​​​ട​​​പ്പാ​​​ടി പ​​​ള​​​നി​​​സ്വാ​​​മി​​​യും ഒ. ​​​പ​​​നീ​​​ർ​​​ശെ​​​ൽ​​​വ​​​വും അ​​​നു​​​ശോ​​​ച​​​നം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.