ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി അധികാരമേറ്റു
ബംഗാൾ മുഖ്യമന്ത്രിയായി മമത ബാനർജി അധികാരമേറ്റു
Thursday, May 6, 2021 12:46 AM IST
കോ​​​ൽ​​​ക്ക​​​ത്ത: മ​​​മ​​​ത ബാ​​​ന​​​ർ​​​ജി പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​യാ​​​യി സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത് അ​​​ധി​​​കാ​​​ര​​​മേ​​​റ്റു. രാ​​​ജ്ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ല​​​ളി​​​ത​​​മാ​​​യ ച​​​ട​​​ങ്ങി​​​ൽ ഗ​​​വ​​​ർ​​​ണ​​​ർ ജ​​​ഗ്ദീ​​​പ് ധ​​​ൻ​​​ക​​​ർ സ​​​ത്യ​​​വാ​​​ച​​​കം ചൊ​​​ല്ലി​​​ക്കൊ​​​ടു​​​ത്തു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ മൂ​​​ന്നാം ത​​​വ​​​ണ​​​യാ​​​ണു മ​​​മ​​​ത ബം​​​ഗാ​​​ൾ മു​​​ഖ്യ​​​മ​​​ന്ത്രി​​​പ​​​ദ​​​ത്തി​​​ലെ​​​ത്തു​​​ന്ന​​​ത്. കോ​​​വി​​​ഡ് വ്യാ​​​പ​​​നം നി​​​യ​​​ന്ത്രി​​​ക്കു​​​ക​​​യാ​​​ണ് ത​​​ന്‍റെ ആ​​​ദ്യ മു​​​ൻ​​​ഗ​​​ണ​​​ന​​​യെ​​​ന്നു മ​​​മ​​​ത പ​​​റ​​​ഞ്ഞു.

ബം​​​ഗാ​​​ളി ഭാ​​​ഷ​​​യി​​​ലാ​​​ണു മ​​​മ​​​ത സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. ബം​​​ഗാ​​​ളി​​​ലെ 21-ാം മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മു​​​ഖ്യ​​​മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തെ​​​ത്തു​​​ന്ന എ​​​ട്ടാ​​​മ​​​ത്തെ ആ​​​ളു​​​മാ​​​ണു മ​​​മ​​​ത. ഇ​​​ന്ന​​​ലെ ഇ​​​വ​​​ർ മാ​​​ത്ര​​​മാ​​​ണു സ​​​ത്യ​​​പ്ര​​​തി​​​ജ്ഞ ചെ​​​യ്ത​​​ത്. മേ​​​യ് ഒ​​​ന്പ​​​തി​​​നു മ​​​ന്ത്രി​​​സ​​​ഭാ വി​​​ക​​​സ​​​നം ന​​​ട​​​ക്കും.


മ​​​മ​​​ത ബാ​​​ന​​​ർ​​​ജി​​​യു​​​ടെ സ​​​ത്യ​​​പ്ര​​​തി​​​ജ്ഞാ​​​ച്ച​​​ട​​​ങ്ങ് ബി​​​ജെ​​​പി ബ​​​ഹി​​​ഷ്ക​​​രി​​​ച്ചു. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ഫ​​​ല പ്ര​​​ഖ്യാ​​​പ​​​ന​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ബം​​​ഗാ​​​ളി​​​ൽ അ​​​ര​​​ങ്ങേ​​​റി​​​യ അ​​​ക്ര​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രെ ബി​​​ജെ​​​പി ഇ​​​ന്ന​​​ലെ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ്ര​​​തി​​​ഷേ​​​ധം ന​​​ട​​​ത്തി. ബം​​​ഗാ​​​ളി​​​ൽ അ​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ 11 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നി​​​ര​​​വ​​​ധി ബി​​​ജെ​​​പി, സി​​​പി​​​എം ഓ​​​ഫീ​​​സു​​​ക​​​ൾ ന​​​ശി​​​പ്പി​​​ക്ക​​​പ്പെ​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.