യുപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: എസ്പി മുന്നിൽ
യുപി ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: എസ്പി മുന്നിൽ
Thursday, May 6, 2021 12:46 AM IST
ല​​​ക്നോ: യു​​​പി ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്ത് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ ബി​​​ജെ​​​പി​​​യെ മ​​​റി​​​ക​​​ട​​​ന്ന് സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി. പാ​​​ർ​​​ട്ടി പി​​​ന്തു​​​ണ​​​ച്ച 742 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ ജി​​​ല്ലാ പ​​​ഞ്ചാ​​​യ​​​ത്തി​​​ലേ​​​ക്കു തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. ബി​​​ജെ​​​പി​​​യു​​​ടെ 679 പേ​​​രാ​​​ണു വി​​​ജ​​​യി​​​ച്ച​​​ത്. ബി​​​എ​​​സ്പി​​​യു​​​ടെ 320 പേ​​​രും കോ​​​ൺ​​​ഗ്ര​​​സി​​​ന്‍റെ 270 പേ​​​രും വി​​​ജ​​​യി​​​ച്ചു.

ദ​​​ളി​​​ത് നേ​​​താ​​​വ് ച​​​ന്ദ്ര​​​ശേ​​​ഖ​​​ർ ആ​​​സാ​​​ദ് പു​​​തു​​​താ​​​യി രൂ​​​പ​​​വ​​​ത്ക​​​രി​​​ച്ച ആ​​​സാ​​​ദ് സ​​​മാ​​​ജ് പാ​​​ർ​​​ട്ടി പ​​​ടി​​​ഞ്ഞാ​​​റ​​​ൻ യു​​​പി​​​യി​​​ലെ മു​​​സാ​​​ഫ​​​ർ​​​ന​​​ഗ​​​ർ, ബി​​​ജ്നോ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നേ​​​ട്ട​​​മു​​​ണ്ടാ​​​ക്കി. വി​​​ജ​​​യി​​​ച്ച 1309 സ്വ​​​ത​​​ന്ത്ര​​​രാ​​​ണ് നി​​​ർ​​​ണാ​​​യ​​​ക​​​മാ​​​കു​​​ക. ഇ​​​വ​​​രു​​​ടെ പി​​​ന്തു​​​ണ തേ​​​ടാ​​​ൻ ബി​​​ജെ​​​പി ശ്ര​​​മ​​​മാ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്. പാ​​​ർ​​​ട്ടി ചി​​​ഹ്ന​​​ത്തി​​​ലാ​​​യി​​​രു​​​ന്നി​​​ല്ല സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ൾ മ​​​ത്സ​​​രി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.