ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ഉടൻ എത്തിക്കണമെന്ന് സുപ്രീംകോടതി
ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ  ഉടൻ എത്തിക്കണമെന്ന് സുപ്രീംകോടതി
Tuesday, May 4, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​ക്കു വ​ക​യി​രു​ത്തി​യ ഓ​ക്സി​ജ​ൻ ക്വോട്ട ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി​ക്കു മു​ൻ​പു ത​ന്നെ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നു സു​പ്രീം​കോ​ട​തി കേ​ന്ദ്ര​സ​ർ​ക്കാ​രി​നു നി​ർ​ദേ​ശം ന​ൽ​കി. ബ​ത്ര ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ കി​ട്ടാ​തെ ഡോ​ക്‌​ട​റ​ട​ക്കം എ​ട്ട് കോ​വി​ഡ് രോ​ഗി​ക​ൾ മ​രി​ച്ച സം​ഭ​വ​ത്തി​നു പി​ന്നാ​ലെ​യാ​ണ് കോ​ട​തി​യു​ടെ ഉ​ത്ത​ര​വ്.

ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ മൂ​ന്നം​ഗ ബെ​ഞ്ചി​ന്‍റെ​താ​ണ് ഉ​ത്ത​ര​വ്. അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ൾ സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ച്ചാ​ണ് കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ. ഡ​ൽ​ഹി​യി​ലെ ആ​ശു​പ​ത്രി​ക​ൾ​ക്ക് ആ​വ​ശ​്യമാ​യ 700 മെ​ട്രി​ക് ട​ണ്‍ ഓ​ക്സി​ജ​ൻ അ​ടി​യ​ന്ത​ര​മാ​യി എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി നി​ർ​ദേ​ശം.


കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്വ​മേ​ധ​യാ എ​ടു​ത്ത കേ​സി​ലാ​ണ് സു​പ്രീം​കോ​ട​തി ന​ട​പ​ടി. രാ​ജ്യം ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു പോ​കു​ന്പ​ൾ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ കൂ​ട്ടു​ത്ത​ര​വാ​ദി​ത്തത്തോ​ടെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.