നന്ദിഗ്രാം: മമത സുപ്രീംകോടതിയിലേക്ക്
നന്ദിഗ്രാം: മമത  സുപ്രീംകോടതിയിലേക്ക്
Tuesday, May 4, 2021 1:37 AM IST
ന്യൂ​ഡ​ൽ​ഹി: ന​ന്ദി​ഗ്രാ​മി​ലെ വോ​ട്ടെ​ണ്ണ​ലി​ൽ കൃ​ത്രി​മം ന​ട​ന്നി​ട്ടു​ണ്ടെ​ന്ന ആ​രോ​പ​ണ​വു​മാ​യി തൃ​ണ​മൂ​ൽ കോ​ണ്‍ഗ്ര​സ് നേ​താ​വ് മ​മ​ത ബാ​ന​ർ​ജി സു​പ്രീം​കോ​ട​തി​യി​ലേ​ക്ക്. പ​ശ്ചി​മ ബം​ഗാ​ളി​ലെ പാ​ർ​ട്ടി​യു​ടെ ഉ​ജ്വ​ല വി​ജ​യ​ത്തി​നി​ട​യി​ലും ന​ന്ദി​ഗ്രാ​മി​ൽ മ​മ​ത ബാ​ന​ർ​ജി​ക്ക് ജ​യി​ച്ചു​ക​യ​റാ​നാ​യി​ല്ല. ത​ന്‍റെ വ​ലം​കൈ​യാ​യി​രു​ന്ന സു​വേ​ന്ദു അ​ധി​കാ​രി​യോ​ടാ​ണ് മ​മ​ത​യു​ടെ അ​പ്ര​തീ​ക്ഷി​ത തോ​ൽ​വി ഏ​റ്റു​വാ​ങ്ങി​യ​ത്. വോ​ട്ടെ​ണ്ണ​ൽ തു​ട​ങ്ങി​യ​തു മു​ത​ൽ ലീ​ഡ് നി​ല മാ​റി​മ​റി​യു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ൽ സു​വേ​ന്ദു 1,956 വോ​ട്ടി​ന് വി​ജ​യി​ച്ചു​വെ​ന്ന പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി. ഉ​ട​ൻ​ത​ന്നെ ഇ​തി​നെ​തി​രേ തൃ​ണ​മൂ​ൽ നേ​തൃ​ത്വം രം​ഗ​ത്തു വ​ന്നു.


ന​ന്ദി​ഗ്രാ​മി​ലെ ജ​ന​ങ്ങ​ൾ എ​ഴു​തി​യ വി​ധി​യെ​ന്താ​യാ​ലും താ​ൻ അ​തു സ്വീ​ക​രി​ക്കു​മെ​ന്നു മ​മ​ത പി​ന്നീ​ട് പ്ര​തി​ക​രി​ച്ചു. എ​ന്നാ​ൽ, വോ​ട്ടെ​ണ്ണ​ലി​ൽ കൃ​ത്രി​മ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ട്. അ​തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും അ​വ​ർ വ്യ​ക്ത​മാ​ക്കി. ന​ന്ദി​ഗ്രാ​മി​ൽ വീ​ണ്ടും വോ​ട്ടെ​ണ്ണ​ൽ ന​ട​ത്ത​ണ​മെ​ന്ന് ടി​എം​സി ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗീ​ക​രി​ച്ചി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.