രാജ്യത്ത് 3,14,835 പുതിയ രോഗികൾ
രാജ്യത്ത് 3,14,835 പുതിയ രോഗികൾ
Friday, April 23, 2021 1:06 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന കു​തി​പ്പ് ശ​മ​ന​മി​ല്ലാ​തെ തു​ട​രു​ന്നു. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 3,14,835 പു​തി​യ കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു. മ​ഹാ​രാ​ഷ്‌​ട്ര, ഉ​ത്ത​ർ​പ്ര​ദേ​ശ്, ഡ​ൽ​ഹി, ക​ർ​ണാ​ട​ക, കേ​ര​ളം, ഛത്തീ​സ്ഗ​ഡ്, മ​ധ്യ​പ്ര​ദേ​ശ്, ബി​ഹാ​ർ, ഗു​ജ​റാ​ത്ത്, രാ​ജ​സ്ഥാ​ൻ എ​ന്നീ പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് പു​തി​യ രോ​ഗി​ക​ളു​ടെ 75.66 ശ​ത​മാ​ന​വും.

ചി​കി​ത്സ​യി​ലു​ള്ള ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണം 22,91,428 ആ​യി. ഇ​ത് ആ​കെ രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ന്‍റെ 14.38 ശ​ത​മാ​ന​മാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര, ഛത്തീ​സ്ഗ​ഡ്, ഉ​ത്ത​ർ​പ്ര​ദേ​ശ്, ക​ർ​ണാ​ട​കം, കേ​ര​ളം എ​ന്നീ അ​ഞ്ചു സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ചി​കി​ത്സ​യി​ലു​ള്ള രോ​ഗി​ക​ളു​ടെ 59.99 ശ​ത​മാ​ന​വു​മു​ള്ള​ത്.
രാ​ജ്യ​ത്ത് ഇ​തു​വ​രെ 1,34,54,880 പേ​ർ രോ​ഗ​മു​ക്ത​രാ​യി. 84.46 ശ​ത​മാ​ന​മാ​ണ് രോ​ഗ​മു​ക്തി നി​ര​ക്ക്. ഇ​ന്ന​ലെ 1,78,841 പേ​ർ രോ​ഗ​മു​ക്ത​രാ​യി.


ദേ​ശീ​യ മ​ര​ണ​നി​ര​ക്ക് താ​ഴ്ന്ന് 1.16 ശ​ത​മാ​ന​ത്തി​ൽ എ​ത്തി. ഇ​ന്ന​ലെ 24 മ​ണി​ക്കൂ​റി​ൽ 2,104 മ​ര​ണം റി​പ്പോ​ർ​ട്ട് ചെ​യ്തു. ഇ​വ​യി​ൽ 81.08 ശ​ത​മാ​ന​വും പ​ത്തു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ്. മ​ഹാ​രാ​ഷ്‌​ട്ര​യി​ൽ 568ഉം ​ഡ​ൽ​ഹി​യി​ൽ 249 പേ​രു​ടെ​യും മ​ര​ണം ഇ​ന്ന​ലെ റി​പ്പോ​ർ​ട്ട് ചെ​യ്തു.

രാ​ജ്യ​ത്തു വി​ത​ര​ണം ചെ​യ്ത വാ​ക്സി​ൻ ഡോ​സു​ക​ളു​ടെ ആ​കെ എ​ണ്ണം 13.23 കോ​ടി ക​ട​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മ​ണി വ​രെ​യു​ള്ള ക​ണ​ക്കു​പ്ര​കാ​രം 19,28,118 സെ​ഷ​നു​ക​ളി​ലാ​യി 13,23,30,644 വാ​ക്സി​ൻ ഡോ​സ് വി​ത​ര​ണം ചെ​യ്തു. 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ 22 ല​ക്ഷ​ത്തി​ല​ധി​കം ഡോ​സു​ക​ളാ​ണു ന​ൽ​കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.