യുപിയിൽ അഞ്ച് നഗരങ്ങളിലെ ലോക്ക്ഡൗണ്‍ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
യുപിയിൽ അഞ്ച് നഗരങ്ങളിലെ ലോക്ക്ഡൗണ്‍ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
Wednesday, April 21, 2021 12:39 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അ​ഞ്ച് ന​ഗ​ര​ങ്ങ​ളി​ൽ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന അ​ല​ഹ​ബാ​ദ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സു​പ്രീംകോ​ട​തി സ്റ്റേ ​ചെ​യ്തു. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ യു​പി സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീംകോ​ട​തി​യു​ടെ ന​ട​പ​ടി.

ല​ക്നൗ, പ്ര​യാ​ഗ് രാ​ജ്, വാ​രാ​ണ​സി, കാ​ണ്‍പുർ, ഗോ​ര​ഖ്പുർ എ​ന്നി​വി​ട​ങ്ങ​ളി​ൽ ഏ​പ്രി​ൽ 26 വ​രെ ലോ​ക്ക്ഡൗ​ണ്‍ ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​യി​രു​ന്നു ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ട​ത്. എ​ന്നാ​ൽ, ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ അ​ധി​കാ​രപ​രി​ധി​യി​ലേ​ക്കു​ള്ള ക​ട​ന്നുക​യ​റ്റ​മാ​ണെ​ന്നു യു​പി സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യി​ൽ വാ​ദി​ച്ചു.

കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ർ​ശ​ന​മാ​യി തു​ട​രു​ന്നു​ണ്ട്. വേ​ണ്ട​ത്ര മു​ൻ​ക​രു​ത​ലു​ക​ളും എ​ടു​ത്തി​ട്ടു​ണ്ട്.


മൊ​ത്തം അ​ട​ച്ചു​പൂ​ട്ടു​ന്ന​ത് ഭ​ര​ണ​പ​ര​മാ​യ ബു​ദ്ധി​മു​ട്ടു​ക​ൾ സൃ​ഷ്ടി​ക്കു​മെ​ന്നും ലോ​ക്ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​വി​ലു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദ​മാ​ക്കി. ഇ​ത് അം​ഗീ​ക​രി​ച്ച ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് സ്റ്റേ ​ചെ​യ്യു​ക​യാ​യി​രു​ന്നു.

അ​തേ​സ​മ​യം, ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ എ​ല്ലാ ജി​ല്ല​ക​ളി​ലും വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണും രാ​ത്രി ക​ർ​ഫ്യു​വും ഏ​ർ​പ്പെ​ടു​ത്തി​യ​താ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

എ​ല്ലാ ആ​ഴ്ച​യി​ലും വെ​ള്ളി​യാ​ഴ്ച രാ​ത്രി എ​ട്ടു മു​ത​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഏ​ഴു വ​രെ​യാ​ണ് വാ​രാ​ന്ത്യ ലോ​ക്ക്ഡൗ​ണ്‍. അ​വ​ശ്യസേ​വ​ന​ങ്ങ​ൾ​ക്കു ത​ട​സ​മു​ണ്ടാ​കി​ല്ല. ഇ​തി​നു പു​റ​മേ എ​ല്ലാ ദി​വ​സ​വും രാ​ത്രിക​ർ​ഫ്യു തു​ട​രു​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ശ​ദ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.