വിവിഐപികളെയും വിടാതെ കോവിഡ്
വിവിഐപികളെയും വിടാതെ കോവിഡ്
Tuesday, April 20, 2021 11:46 PM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് അ​തി​ദ്രു​ത വ്യാ​പ​ന​ത്തി​ൽ ഇ​ന്ത്യ​യി​ലെ അ​തി​പ്ര​ധാ​ന നേ​താ​ക്ക​ൾ​ക്കും പി​ടി​ച്ചു നി​ൽ​ക്കാ​നാ​കു​ന്നി​ല്ല. മു​ൻ രാ​ഷ്ട്ര​പ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി അ​ട​ക്കം പ​ല​രും മ​രി​ക്കു​ക​യും മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗും കേ​ന്ദ്ര​മ​ന്ത്രി​മാ​രും ഗ​വ​ർ​ണ​ർ​മാ​രും മു​ഖ്യ​മ​ന്ത്രി​മാ​രും അ​ട​ക്കം നി​ര​വ​ധി വി​വി​ഐ​പി​ക​ൾ രോ​ഗ ബാ​ധി​ത​രാവുകയും ചെയ്തു.

മു​ൻ പ്ര​ധാ​ന​മ​ന്ത്രി മ​ൻ​മോ​ഹ​ൻ സിം​ഗി​നു പു​റ​മെ കോ​ണ്‍ഗ്ര​സ് മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി, കേ​ന്ദ്ര​മ​ന്ത്രി ജി​തേ​ന്ദ്ര സിംഗ്, തെ​ലു​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു, ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളി​ന്‍റെ ഭാ​ര്യ സു​നി​ത, രാ​ജ്യ​സ​ഭ​യി​ലെ കോൺഗ്രസ് ഉ​പ​നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ ആ​ന​ന്ദ് ശ​ർ​മ, ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി എ​ച്ച്.​ഡി. കു​മാ​ര​സ്വാ​മി, എം​പി​മാ​ർ, വി​വി​ധ സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി നി​ര​വ​ധി പ്ര​മു​ഖ​ർ​ക്കു കോ​വി​ഡ് ബാ​ധി​ച്ച​തോ​ടെ വി​വി​ഐ​പി​ക​ളു​ടെ ആ​രോ​ഗ്യ സു​ര​ക്ഷ​യും പ്ര​ശ്ന​ത്തി​ലാ​യി.

കും​ഭമേ​ള​യി​ൽ പ​ങ്കെ​ടു​ത്ത് ഹ​രി​ദ്വാ​റി​ൽ നി​ന്നു ബാ​ബ രാം​ദേ​വി​നോ​ടൊ​പ്പം അ​ദ്ദേ​ഹം ഓ​ടി​ച്ച വാ​ഹ​ന​ത്തി​ൽ യാ​ത്ര ചെ​യ്ത നേ​പ്പാ​ളി​ലെ മു​ൻ രാ​ജാ​വ് ഗ്യാ​നേ​ന്ദ്ര ബി​ർ ബി​ക്രം ഷാ ​ദേ​വി​നും ഭാ​ര്യ​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തും ഇ​ന്ത്യ​ക്കു നാ​ണ​ക്കേ​ടാ​യി.


കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​സൂ​പ്പ​ർ സ്റ്റാ​ർ അ​മി​താ​ഭ് ബ​ച്ച​ൻ, കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, മു​ൻ മു​ഖ്യ​മ​ന്ത്രി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​മാ​യ ഉ​മ്മ​ൻ ചാ​ണ്ടി, ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ,കേ​ര​ള, ത​മി​ഴ്നാ​ട് ഗ​വ​ർ​ണ​ർ​മാ​രാ​യ ആരി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, ബ​ൻ​വാ​രി​ലാ​ൽ പു​രോ​ഹി​ത്് തു​ട​ങ്ങി വി​വി​ഐ​പി​ക​ളു​ടെ നീ​ണ്ട നി​ര​യാ​ണു കോ​വി​ഡ് ബാ​ധി​ച്ച​ത്.

മു​ൻ രാഷ്‌ട്രപ​തി പ്ര​ണാ​ബ് മു​ഖ​ർ​ജി, കോ​ണ്‍ഗ്ര​സ് നേ​താ​വ് അ​ഹ​മ്മ​ദ് പ​ട്ടേ​ൽ, കേ​ന്ദ്ര റെ​യി​ൽ സ​ഹ​മ​ന്ത്രി സു​രേ​ഷ് അം​ഗ​ദി, ആ​സാം മു​ൻ മു​ഖ്യ​മ​ന്ത്രി ത​രു​ണ്‍ ഗൊ​ഗോ​യി, മു​ൻ കേ​ന്ദ്ര​മ​ന്ത്രി ര​ഘു​വം​ശ് പ്ര​സാ​ദ് സിം​ഗ്, ക്രി​ക്ക​റ്റ് താ​ര​വും യു​പി മ​ന്ത്രി​യു​മാ​യി​രു​ന്ന ചേ​ത​ൻ ചൗ​ഹാ​ൻ, യു​പി​യി​ലെ ഏ​ക വ​നി​താ മ​ന്ത്രി ക​മ​ൽ റാ​ണി വ​ർ​മ, സി​ബി​ഐ മു​ൻ ഡ​യ​റ​ക്ട​ർ ര​ഞ്ജി​ത് സി​ൻ​ഹ, നി​ര​വ​ധി സം​സ്ഥാ​ന മ​ന്ത്രി​മാ​ർ, ഏ​ഴ് സി​റ്റിം​ഗ് എം​പി​മാ​ർ, ഒ​ട്ടേ​റെ എം​എ​ൽ​എ​മാ​ർ എ​ന്നി​വ​ർ അ​ട​ക്കം നി​ര​വ​ധി പ്ര​മു​ഖ​ർ മ​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.