കോവിഡ് വാക്സിന്‍റെ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ
കോവിഡ് വാക്സിന്‍റെ 44.78 ലക്ഷം ഡോസ് പാഴാക്കിയതായി വിവരാവകാശ രേഖ
Tuesday, April 20, 2021 11:46 PM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യ കോ​വി​ഡ് വാ​ക്സി​നി​ൽ 44.78 ല​ക്ഷം ഡോ​സ് പാ​ഴാ​ക്കി​യ​താ​യി വി​വ​രാ​വ​കാ​ശ രേ​ഖ. ഏ​പ്രി​ൽ 11 വ​രെ​യു​ള്ള ക​ണ​ക്കാ​ണി​ത്. ത​മി​ഴ്നാ​ട്ടി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ വാ​ക്സി​ൻ ഉ​പ​യോ​ഗ ശൂ​ന്യ​മാ​യ​ത്. വാ​ക്സി​ൻ ഒ​ട്ടും പാ​ഴാ​ക്കാ​തെ ഉ​പ​യോ​ഗി​ച്ച സം​സ്ഥാ​നം കേ​ര​ള​മാ​ണ്.

വാ​ക്സി​ന്‍റെ ഒ​രു വ​യ​ലി​ൽ പ​ത്ത് പേ​ർ​ക്കു​ള്ള ഡോ​സ് ആ​ണു​ള്ള​ത്. തു​റ​ന്നു ക​ഴി​ഞ്ഞാ​ൽ നാ​ല് മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​ത്ത് ഡോ​സും ഉ​പ​യോ​ഗി​ക്ക​ണം. ബാ​ക്കി വ​ന്നാ​ൽ അ​ത് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി പോ​കും. ഇ​ത്ത​ര​ത്തി​ൽ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി പോ​യ​ത് 44.78 ല​ക്ഷം വാ​ക്സി​ൻ ഡോ​സു​ക​ളാ​ണ്. ഏ​പ്രി​ൽ 11 വ​രെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ൾ​ക്കാ​യി വി​ത​രം ചെ​യ്ത​ത് 10.34 കോ​ടി ഡോ​സ് വാ​ക്സി​നു​ക​ളാ​ണെ​ന്നും വി​വ​രാ​വ​കാ​ശ രേ​ഖ​യി​ലു​ണ്ട്.


ത​മി​ഴ്നാ​ട് ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കി​യ​ത് 12.10 ശ​ത​മാ​നം ഡോ​സു​ക​ളാ​ണ്. ഹ​രി​യാ​ന (9.74 ശ​ത​മാ​നം), പ​ഞ്ചാ​ബ് (8.12 ശ​ത​മാ​നം), മ​ണി​പ്പൂ​ർ (7.8 ശ​ത​മാ​നം), തെ​ലു​ങ്കാ​ന (7.55 ശ​ത​മാ​നം) എ​ന്നി സം​സ്ഥാ​ന​ങ്ങ​ൾ വാ​ക്സി​ൻ ഉ​പ​യോ​ഗ ശൂ​ന്യ​മാ​ക്കി​യ​തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്നു. കേ​ര​ള​ത്തി​നു പി​ന്നാ​ലെ പ​ശ്ചി​മ ബം​ഗാ​ൾ, ഹി​മാ​ച​ൽ പ്ര​ദേ​ശ്, മി​സോ​റാം, ഗോ​വ, ദാ​മ​ൻ ദ്യു, ​ആ​ൻ​ഡ​മാ​ൻ- നി​ക്കോ​ബാ​ർ, ല​ക്ഷ​ദ്വീ​പ് തു​ട​ങ്ങി​യ സം​സ്ഥാ​നങ്ങ​ൾ മി​ക​ച്ച രീ​തി​യി​ൽ വാ​ക്സി​ൻ ഉ​പ​യോ​ഗി​ച്ചെ​ന്നും വി​ശ​ദ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.